|    Sep 20 Wed, 2017 9:23 am
Home   >  Todays Paper  >  page 7  >  

ഡല്‍ഹി നിയമസഭ പ്രഥമ സ്പീക്കര്‍ അന്തരിച്ചു

Published : 17th August 2016 | Posted By: SMR

ന്യൂഡല്‍ഹി: ഡല്‍ഹി നിയമസഭയിലെ ആദ്യസ്പീക്കറും കേന്ദ്രമന്ത്രി വിജയ് ഗോയലിന്റെ പിതാവുമായ ചാര്‍തിലാല്‍ ഗോയല്‍(89) അന്തരിച്ചു. ദീര്‍ഘകാലമായി രോഗബാധിതനായിരുന്നു. ഓള്‍ ഇന്ത്യാ ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സി(എയിംസ്)ല്‍ ചൊവ്വാഴ്ച രാവിലെയായിരുന്നു അന്ത്യം. ഗോയലിന്റെ ദേഹവിയോഗത്തില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി അനുശോചിച്ചു. ഡല്‍ഹി നിയമസഭാ സ്പീക്കര്‍ രാംനിവാസ് ഗോയല്‍, ഉപമുഖ്യമന്ത്രി മനീഷ് സിസോദിയ തുടങ്ങി നിരവധി പ്രമുഖര്‍ അന്ത്യോപചാരമര്‍പ്പിച്ചു. 1993 മുതല്‍ 98 വരെയായിരുന്നു ചാര്‍തിലാല്‍ സ്പീക്കറായി സേവനമനുഷ്ഠിച്ചത്.

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക