|    Jul 25 Tue, 2017 10:17 am
FLASH NEWS
Home   >  Todays Paper  >  page 7  >  

ഡല്‍ഹി ജനലോക്പാല്‍ ബില്ല്: കെജ്‌രിവാളിനെ സംവാദത്തിനു ക്ഷണിച്ച്  പ്രശാന്ത് ഭൂഷന്റെ റേഡിയോ പരസ്യം

Published : 2nd December 2015 | Posted By: SMR

ന്യൂഡല്‍ഹി: ആം ആദ്മി പാര്‍ട്ടി ഡല്‍ഹി നിയമസഭയില്‍ അവതരിപ്പിച്ച ജനലോക്പാല്‍ ബില്ലിന്മേല്‍ മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാളിനെ ചര്‍ച്ചയ്ക്ക് ക്ഷണിച്ച് പാര്‍ട്ടി സ്ഥാപക നേതാവും മുതിര്‍ന്ന അഭിഭാഷകനുമായ പ്രശാന്ത് ഭൂഷ—ന്റെ റേഡിയോ സന്ദേശം. ആം ആദ്മി പാര്‍ട്ടിയുടെ രൂപീകരണത്തിലേക്ക് തന്നെ നയിച്ച ജനലോക്പാല്‍ മുന്നേറ്റവും രാജ്യവും ഇപ്പോഴത്തെ ബില്ലിലൂടെ വഞ്ചിക്കപ്പെട്ടിരിക്കുകയാണെന്ന് തോന്നുന്നതിനാലാണ് കെജ്‌രി—വാളിനെ സംവാദത്തിന് ക്ഷണിക്കുന്നതെന്ന് ഭൂഷണ്‍ റേഡിയോ സന്ദേശത്തില്‍ പറഞ്ഞു. ഈ തുറന്ന സംവാദത്തിലൂടെ ആരാണ് സത്യസന്ധനെന്നും ആരാണ് കള്ളം പറയുന്നതെന്നും ജനങ്ങള്‍ തീരുമാനിക്കട്ടെയെന്നും ഭൂഷണ്‍ പറഞ്ഞു.
നിലവില്‍ ഡല്‍ഹി സര്‍ക്കാര്‍ നിയമസഭയില്‍ അവതരിപ്പിച്ചിരിക്കുന്ന ഡല്‍ഹി ജനലോക്പാല്‍ ബില്‍ നേരത്തെ അഴിമതി വിരുദ്ധ മുന്നേറ്റത്തില്‍ ഡല്‍ഹിയിലെ ജനങ്ങള്‍ ആവശ്യപ്പെട്ട തരത്തിലുള്ള പൂര്‍ണമായ അഴിമതിവിരുദ്ധ ബില്ലല്ല എന്നാണ് പ്രശാന്ത് ഭൂഷന്റെയും യോഗേന്ദ്ര യാദവിന്റെയും അഭിപ്രായം.

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക