|    Mar 30 Thu, 2017 10:16 pm
FLASH NEWS

ഡല്‍ഹി കൊലപാതകം: എ കെ ബാലന്‍ പ്രധാനമന്ത്രിക്ക് കത്തയച്ചു

Published : 2nd July 2016 | Posted By: SMR

തിരുവനന്തപുരം: ഡല്‍ഹിയില്‍ കൊലചെയ്യപ്പെട്ട മലയാളി വിദ്യാര്‍ഥി രജത് മേനോന്റെ കൊലയാളികളെ നിയമത്തിനു മുന്നില്‍ കൊണ്ടുവരണമെന്നും കുടുംബത്തിന് സഹായം നല്‍കണമെന്നും ആവശ്യപ്പെട്ട് മന്ത്രി എ കെ ബാലന്‍ പ്രധാനമന്ത്രിക്കും ആഭ്യന്തരമന്ത്രിക്കും കത്തയച്ചു. പാലക്കാട് തന്റെ നിയോജകമണ്ഡലത്തിലാണ് ഇവരുടെ കുടുംബം. ഡല്‍ഹിയിലെ മയക്കുമരുന്ന് മാഫിയയും പോലിസും തമ്മിലുള്ള അവിശുദ്ധ കൂട്ടുകെട്ടിന്റെ ബലിയാടാണ് നിരപരാധിയായ ഈ കുട്ടി. കുറ്റവാളികളെ യഥാസമയം പിടികൂടാനോ കുട്ടിക്ക് മതിയായ ചികില്‍സ ലഭ്യമാക്കാനോ പോലിസ് തയ്യാറായില്ല. ഈ കുടുംബം ഉള്‍പ്പെടെയുള്ള ഡല്‍ഹി മലയാളികള്‍ വലിയ ആശങ്കയിലാണ്. ഇവരുടെ സംരക്ഷണത്തിനും കുടുംബത്തിനും അടിയന്തരസഹായം നല്‍കുന്നതിനാവശ്യമായ നടപടികളെടുക്കണമെന്ന് അദ്ദേഹം കത്തില്‍ ആവശ്യപ്പെട്ടു.

thanur-inner                            
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day