|    May 24 Wed, 2017 5:19 pm
FLASH NEWS

ഡല്‍ഹി കൂട്ടബലാല്‍സംഗം: സര്‍ക്കാരുകള്‍ക്ക് നോട്ടീസ്

Published : 25th November 2015 | Posted By: SMR

ന്യൂഡല്‍ഹി: ഡല്‍ഹി കൂട്ടബലാല്‍സംഗകേസുമായി ബന്ധപ്പെട്ട് ദേശീയ മനുഷ്യാവകാശ കമ്മീഷന്‍ കേന്ദ്രത്തിനും ഡല്‍ഹി സര്‍ക്കാരിനും നോട്ടീസയച്ചു. അടുത്തമാസം വിട്ടയക്കാന്‍ പോവുന്ന കേസില്‍ ശിക്ഷിക്കപ്പെട്ട പ്രായപൂര്‍ത്തിയാവാത്ത പ്രതി സമൂഹത്തിനു ഭീഷണിയാണെന്ന് കൊല്ലപ്പെട്ട പെണ്‍കുട്ടിയുടെ രക്ഷിതാക്കള്‍ പരാതിപ്പെട്ടതിനെ തുടര്‍ന്നാണ് നോട്ടീസയച്ചത്. 2012 ഡിസംബര്‍ 16നാണ് പെണ്‍കുട്ടി ബലാല്‍സംഗം ചെയ്യപ്പെട്ടത്. പിന്നീട് സിംഗപൂര്‍ ആശുപത്രിയില്‍ ചികില്‍സയിലിരിക്കെയായിരുന്നു മരണം.

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day