|    Jul 27 Thu, 2017 6:23 pm
FLASH NEWS
Home   >  Todays Paper  >  page 7  >  

ഡല്‍ഹി ഉപമുഖ്യമന്ത്രിക്ക് നേരെ മഷിപ്രയോഗം

Published : 20th September 2016 | Posted By: SMR

sisodiya

ന്യൂഡല്‍ഹി: ഡല്‍ഹി ഉപമുഖ്യമന്ത്രി മനീഷ് സിസോദിയക്കു നേരെ മഷിപ്രയോഗം. ഫിന്‍ലന്‍ഡ് സന്ദര്‍ശനം കഴിഞ്ഞു തിരിച്ചെത്തിയ സിസോദിയ ലഫ്റ്റനന്റ് ഗവര്‍ണര്‍ നജീബ് ജങുമായുള്ള കൂടിക്കാഴ്ചയ്ക്കു ശേഷം അദ്ദേഹത്തിന്റെ വസതിയില്‍ മാധ്യമങ്ങളെ കാണുമ്പോഴായിരുന്നു ആക്രമണം. അപ്രതീക്ഷിതിമായി ആള്‍ക്കൂട്ടത്തില്‍ നിന്നും മുന്നോട്ട് വന്ന ബ്രജേഷ് ശുക്ലയെന്നയാള്‍ സിസോദിയക്കുനേരെ മഷിയൊഴിക്കുകയായിരുന്നു.
ഡല്‍ഹിയില്‍ ചിക്കുന്‍ഗുനിയ പടരുന്ന സാഹചര്യത്തില്‍ സിസോദിയ നടത്തിയ ഫിന്‍ലന്‍ഡ് സന്ദര്‍ശനത്തില്‍ താന്‍ പ്രതിഷേധം രേഖപ്പെടുത്തുന്നുവെന്നും ഡല്‍ഹിയിലെ ജനങ്ങള്‍ ദാരിദ്ര്യത്തില്‍ വലയുമ്പോള്‍ എഎപി നേതാക്കള്‍ ആഡംബര ജീവിതം നയിക്കുകയാണെന്നും വിളിച്ചുപറഞ്ഞാണ് ബ്രജേഷ് മന്ത്രിക്ക് നേരെ മഷിയൊഴിച്ചത്. തനിക്ക് ഒരു രാഷ്ട്രീയ പാര്‍ട്ടിയുമായി ബന്ധമില്ലെന്നു ബ്രജേഷ് പറഞ്ഞു.
തനിക്കെതിരേ ഉണ്ടായ മഷിയേറ് കോണ്‍ഗ്രസ്സിന്റെയും ബിജെപിയുടെയും രാഷ്ട്രീയ മനോഭാവത്തിന്റെ പ്രതിഫലനമാണെന്ന് സംഭവത്തെക്കുറിച്ച് സിസോദിയ പ്രതികരിച്ചു. ഡല്‍ഹിയില്‍ ചിക്കുന്‍ഗുനിയ പടരുന്ന സാഹചര്യത്തില്‍ സിസോദിയ നടത്തിയ ഫിന്‍ലന്‍ഡ് സന്ദര്‍ശനം നേരത്തേതന്നെ ഏറെ വിമര്‍ശനം ഉയര്‍ത്തിയിരുന്നു.
ലഫ്റ്റനന്റ് ഗവര്‍ണര്‍തന്നെ സിസോദിയക്ക് എതിരേ രംഗത്തുവന്നിരുന്നു. സന്ദര്‍ശനം കഴിഞ്ഞ് തിരിച്ചെത്തിയാലുടന്‍ സ്ഥിതിഗതികളെക്കുറിച്ച് റിപോര്‍ട്ട് സമര്‍പ്പിക്കാന്‍ ഗവര്‍ണര്‍ സിസോദിയക്ക് നിര്‍ദേശം നല്‍കിയിരുന്നു. ഇതിന് വിശദീകരണം നല്‍കാനാണ് സിസോദിയ ഗവര്‍ണറുടെ വസതിയിലെത്തിയത്.

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക