|    May 25 Thu, 2017 4:27 pm
FLASH NEWS

ഡല്‍ഹി ഇന്ദിരാഗാന്ധി വിമാനത്താവളത്തില്‍ റേഡിയോ ആക്ടീവ് ചോര്‍ച്ച

Published : 9th October 2016 | Posted By: mi.ptk

airport-new-delhi

ന്യൂഡല്‍ഹി: ഇന്ദിരാഗാന്ധി രാജ്യാന്തര വിമാനത്താവളത്തില്‍ റേഡിയോ ആക്ടീവ് ചോര്‍ച്ച. കാര്‍ഗോ മേഖലയിലെ ടി 3 ടെര്‍മിനലിലാണ് രാവിലെ 10 മണിയോടെ റേഡിയോ ആക്ടീവ് ചോര്‍ച്ച തിരിച്ചറിഞ്ഞത്. സംഭവത്തെ തുടര്‍ന്ന് ടെര്‍മിനലില്‍ നിന്ന് ആളുകളെ ഒഴിപ്പിച്ചു. സ്ഥിതിഗതികള്‍ നിയന്ത്രണവിധേയാണെന്ന് അധികൃതര്‍ അറിയിച്ചു.
എയര്‍ഫ്രാന്‍സ് വിമാനത്തില്‍ കൊണ്ടുവന്ന ചികിത്സാ ഉപകരണത്തില്‍ നിന്നാണ് ചോര്‍ച്ചയുണ്ടായതെന്നാണ് പ്രാഥമിക നിഗമനം. ചോര്‍ച്ചയെ തുടര്‍ന്ന് ഫയര്‍ഫോഴ്‌സും ദുരന്ത നിവാരണ സേനയും കാര്‍ഗോ ടെര്‍മിനലിലെത്തിയിട്ടുണ്ട്.

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day