|    Nov 19 Mon, 2018 2:05 am
FLASH NEWS
Home   >  Todays Paper  >  page 7  >  

ഡല്‍ഹി അഞ്ചു ടണ്‍ അവശ്യവസ്തുക്കള്‍ അയച്ചു

Published : 21st August 2018 | Posted By: kasim kzm

ന്യൂഡല്‍ഹി: പ്രളയക്കെടുതി അനുഭവിക്കുന്നവര്‍ക്കുള്ള സഹായമായി ഡല്‍ഹി കേരളാഹൗസില്‍ സമാഹരിച്ച അഞ്ച് ടണ്‍ അവശ്യവസ്തുക്കള്‍ വിമാനമാര്‍ഗം കേരളത്തില്‍ എത്തിച്ചതായി കേരളാഹൗസില്‍ നിന്ന് അറിയിച്ചു. തിങ്കളാഴ്ചയും ചൊവ്വാഴ്ച പുലര്‍ച്ചെയുമായാണ് സാധനങ്ങള്‍ എത്തിച്ചത്. മലയാളികള്‍ക്കു പുറമേ ഡല്‍ഹി സ്വദേശികളും ഇതര സംസ്ഥാനത്തു നിന്നുള്ളവരും സാധനങ്ങളുമായി കേരളാഹൗസില്‍ എത്തി.
ഭക്ഷ്യവസ്തുക്കള്‍, മരുന്നുകള്‍, വസ്ത്രം, ശുചീകരണ വസ്തുക്കള്‍, വെള്ളം എന്നിങ്ങനെ ഇനം തിരിച്ച് പ്രത്യേക പാക്കറ്റുകളിലാക്കിയാണ് സാധനങ്ങള്‍ അയക്കുന്നത്. നാഫെഡ് മുഖേന 50 മെട്രിക് ടണ്‍ പയറുവര്‍ഗങ്ങള്‍ എയര്‍ഫോഴ്‌സ് വിമാനത്തില്‍ കൊച്ചിയില്‍ എത്തിച്ചു. 60 മെട്രിക് ടണ്‍ ഉടനെ എത്തിക്കും.

 

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss