|    Apr 28 Fri, 2017 4:08 am
FLASH NEWS

ഡല്‍ഹിയില്‍ ശുചീകരണ തൊഴിലാളികള്‍ സമരത്തില്‍

Published : 28th January 2016 | Posted By: SMR

ന്യൂഡല്‍ഹി: കൃത്യമായ ശമ്പളവും ശമ്പളക്കുടിശ്ശികയും ആവശ്യപ്പെട്ട് ഡല്‍ഹി മുനിസിപ്പല്‍ കോര്‍പറേഷനിലെ ആയിരത്തോളം ശുചീകരണ തൊഴിലാളികള്‍ അനിശ്ചിതകാല സമരം തുടങ്ങി. തൊഴിലാളികള്‍ മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാളിന്റെ വസതിക്കു മുമ്പിലും ജന്തര്‍മന്ദറിലും വെവ്വേറെ പ്രതിഷേധ പ്രകടനം നടത്തി. തൊഴിലാളികളുടെ ആവശ്യങ്ങള്‍ ഉന്നയിക്കുന്ന നിവേദനം മുഖ്യമന്ത്രി ഓഫിസിലെ ഉദ്യോഗസ്ഥന് നല്‍കിയതായി സമരത്തിന് നേതൃത്വം കൊടുക്കുന്ന സ്വതന്ത്ര മസ്ദൂര്‍ വികാസ് സംയുക്ത മോര്‍ച്ച പ്രസിഡന്റ് സജ്ഞയ് ഗെപിലോട്ട് പറഞ്ഞു.

                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day