|    Oct 15 Mon, 2018 6:46 pm
FLASH NEWS
Home   >  Todays Paper  >  page 7  >  

ഡല്‍ഹിയില്‍ വീണ്ടും നവജാതശിശു മരിച്ചു

Published : 29th September 2017 | Posted By: fsq

 

ന്യൂഡല്‍ഹി: അത്യാഹിത ഘട്ടങ്ങളിലെ ചികില്‍സാ സൗകര്യക്കുറവുമൂലം ഡല്‍ഹിയില്‍ നവജാത ശിശു, ജനിച്ച് മണിക്കൂറുകള്‍ക്കകം മരിച്ചു. ഡല്‍ഹി സര്‍ക്കാരിനു കീഴിലുള്ള ആശുപത്രിയിലാണ് സംഭവം. ഡല്‍ഹിയില്‍ ഒരാഴ്ചയ്ക്കുള്ളില്‍ രണ്ടാമത്തെ ശിശുവാണ് മരിക്കുന്നത്. സഞ്ജയ് ഗാന്ധി സ്മാരക ആശുപത്രിയില്‍ ജനിച്ച ശിശുവിനെ ബാബാസാഹിബ് അംബേദ്കര്‍ ആശുപത്രിയില്‍ എത്തിച്ചുവെങ്കിലും മരണം സംഭവിച്ചിരുന്നു. മനോജ്-തുളസി ദമ്പതികളുടെ കുഞ്ഞാണ് മരണപ്പെട്ടത്. കുഞ്ഞിന്റെ മരണത്തിന് ആശുപത്രി അധികൃതരാണ് ഉത്തരവാദികളെന്ന് ദമ്പതികള്‍ ആരോപിച്ചു. ആശുപത്രി അധികൃതര്‍ ഇതു നി—ഷേധിച്ചിട്ടുണ്ട്.

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss