|    Nov 17 Sat, 2018 2:28 pm
FLASH NEWS
Home   >  Todays Paper  >  page 10  >  

ഡല്‍ഹിയില്‍ വലിയ വാഹനങ്ങള്‍ പ്രവേശിക്കുന്നത് തടയാന്‍ ശുപാര്‍ശ

Published : 7th November 2018 | Posted By: kasim kzm

ന്യൂഡല്‍ഹി: വായു മലിനീകരണ തോത് വര്‍ധിക്കുവാന്‍ സാധ്യതയുള്ളതിനാല്‍ നാളെ മുതല്‍ ശനിയാഴ്ച വരെ ഡല്‍ഹിയിലേക്കുള്ള വലിയ വാഹനങ്ങളുടെ പ്രവേശനം നിരോധിക്കണമെന്ന് കേന്ദ്ര മലിനീകരണ നിയന്ത്രണ ബോര്‍ഡ് (സിപിസിബി) ശുപാര്‍ശ ചെയ്തു.
ഗതാഗത വകുപ്പ് അധികൃതരുമായി ബോര്‍ഡ് ഇന്നലെ നടത്തിയ ചര്‍ച്ചയിലാണ് ശുപാര്‍ശ സമര്‍പ്പിച്ചത്. പരിസ്ഥിതി മന്ത്രാലയത്തിനു കീഴിലുള്ള നിയമപരമായ സംഘടനയുടെ മെമ്പര്‍ സെക്രട്ടറി പ്രശാന്ത് ഗര്‍ഗാവ അറിയിച്ചതാണ് ഇക്കാര്യം. ദീപാവലിക്ക് ശേഷമുള്ള മലിനീകരണം നിയന്ത്രിക്കുവാന്‍ ഡല്‍ഹിയില്‍ കൃത്രിമ മഴ പെയ്യിക്കുന്നതിനെപ്പറ്റി ആലോചിക്കുന്നതായും കേന്ദ്ര മലിനീകരണ നിയന്ത്രണ ബോര്‍ഡ് വ്യക്തമാക്കി.

 

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss