|    Nov 19 Mon, 2018 10:51 am
FLASH NEWS
Home   >  Todays Paper  >  page 7  >  

ഡല്‍ഹിയില്‍ ലക്ഷക്കണക്കിന് വോട്ടര്‍മാരുടെ പേരുകള്‍ ബിജെപി വെട്ടിമാറ്റിയെന്ന്‌

Published : 2nd November 2018 | Posted By: kasim kzm

ന്യൂഡല്‍ഹി: ദേശീയ തലസ്ഥാനത്തു ലക്ഷക്കണക്കിന് വോട്ടര്‍മാരുടെ പേരുകള്‍ ബിജെപിയുടെ നിര്‍ദേശപ്രകാരം തിരഞ്ഞെടുപ്പ് പട്ടികയില്‍ നിന്ന് വെറ്റിമാറ്റിയെന്ന് ആരോപിച്ച് മുഖ്യതിരഞ്ഞെടുപ്പ് കമ്മീഷണര്‍ ഒ പി റാവത്തിന് ഡല്‍ഹി മുഖ്യമന്ത്രിയും ആംആദ്മി പാര്‍ട്ടി കണ്‍വീനറുമായ അരവിന്ദ് കെജ്‌രിവാളിന്റെ കത്ത്.
വിഷയം ചര്‍ച്ച ചെയ്യാന്‍ റാവത്തുമായി കൂടിക്കാഴ്ചയ്ക്കു സമയം ചോദിച്ചിട്ടുണ്ട് കെജ്‌രിവാള്‍. കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പിനു ശേഷം ഡല്‍ഹിയിലെ ലക്ഷക്കണക്കിനു വോട്ടര്‍മാരുടെ പേരുകള്‍ നീക്കം ചെയ്തത് ശ്രദ്ധയില്‍ വന്നിട്ടുണ്ട്. മിക്ക പേരുകളും ദുരുദ്ദേശ്യത്തോടെയാണ് ഒഴിവാക്കിയത്.
പേരുകള്‍ ഒഴിവാക്കുന്നതിനു നിയമപ്രകാരമുള്ള നടപടിക്രമങ്ങള്‍ പാലിച്ചിട്ടില്ല- കെജ്‌രിവാള്‍ കത്തില്‍ പറയുന്നു. ഒഴിവാക്കപ്പെട്ടവരുടെ പേരുകള്‍ പരിശോധിച്ചപ്പോള്‍ അവരില്‍ ഭൂരിഭാഗവും ആംആദ്മി പാര്‍ട്ടി, കോണ്‍ഗ്രസ് വോട്ടര്‍മാരാണെന്നു കണ്ടെത്തി. അവരെ വോട്ട് രേഖപ്പെടുത്തുന്നതില്‍ നിന്നും തടയുവാന്‍ ചില ഉദ്യോഗസ്ഥര്‍ ബിജെപിയുടെ നിര്‍ദേശപ്രകാരം ചെയ്തതാണെന്നും കെജ്‌രിവാള്‍ ആരോപിച്ചു.
ഇപ്പോഴത്തെ വോട്ടര്‍പ്പട്ടിക വച്ച് തിരഞ്ഞെടുപ്പ് നടത്തുകയാണെങ്കില്‍ ഡല്‍ഹിയിലെ തിരഞ്ഞെടുപ്പ് പ്രഹസനമായിരിക്കുമെന്നും അദ്ദേഹം കത്തില്‍ പറഞ്ഞു.
ഒഴിവാക്കിയ പേരുകള്‍ ചേര്‍ക്കുന്നതോടൊപ്പം തിരഞ്ഞെടുപ്പ് കമ്മീഷനോട് സമയബന്ധിതവും സുതാര്യവുമായ അന്വേഷണം നടത്തണമെന്നും ആവശ്യപ്പെട്ടു.

 

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss