|    Mar 25 Sat, 2017 10:49 pm
FLASH NEWS

ഡല്‍ഹിയില്‍ രാഷ്ട്രപതിഭരണം ഏര്‍പ്പെടുത്താന്‍ ബിജെപി ശ്രമിക്കുന്നു: കെജ്രിവാള്‍

Published : 4th February 2016 | Posted By: G.A.G

ന്യൂഡല്‍ഹി : ഡല്‍ഹിയിലെ മുനിസിപ്പല്‍ ജീവനക്കാരുടെ സമരം ഉപയോഗപ്പെടുത്തി സംസ്ഥാനത്ത് രാഷ്ട്രപതിഭരണം ഏര്‍പ്പെടുത്താന്‍ ബിജെപി ശ്രമിക്കുന്നതായി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാള്‍.  മുനിസിപ്പല്‍ ജീവനക്കാരുടെ ശമ്പളവുമായി ബന്ധപ്പെട്ട കുംഭകോണം സിബിഐയെക്കൊണ്ട് അന്വേഷിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

ജീവനക്കാര്‍ക്ക് ശമ്പളം മുടങ്ങാനിടയായതിന് പിന്നില്‍ സംസ്ഥാനസര്‍ക്കാരാണെന്ന്  ധരിപ്പിച്ച്  ഡല്‍ഹിയില്‍ പ്രശ്‌നങ്ങളുണ്ടെന്ന് വരുത്തിത്തീര്‍ക്കാനാണ് ശ്രമം. സംസ്ഥാനസര്‍ക്കാര്‍ കൈക്കൊള്ളുന്ന തീരുമാനങ്ങള്‍ അസാധുവാക്കുന്നതില്‍ തിടുക്കം കാട്ടുകയും തദ്ദേശഭരണസ്ഥാപനങ്ങള്‍ക്ക് ധനസഹായം നല്‍കുന്നകാര്യത്തില്‍ സംസ്ഥാനസര്‍ക്കാരിനെ കുറ്റപ്പെടുത്തുകയുമാണ് കേന്ദ്രസര്‍ക്കാര്‍ ചെയ്യുന്നതെന്നും കെജ്രിവാള്‍ ആരോപിച്ചു.

(Visited 168 times, 1 visits today)
thanur-inner                            
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക