|    Mar 29 Wed, 2017 1:26 am
FLASH NEWS

ഡല്‍ഹിയില്‍ രാംദേവിന്റെ വമ്പന്‍ യൂണിവേഴ്‌സിറ്റി ഒരുങ്ങുന്നു

Published : 30th August 2016 | Posted By: frfrlnz

baba-ramdev_

ന്യൂഡല്‍ഹി: യോഗാ ഗുരു രാംദേവിന്റെ വക വന്‍കിട യൂണിവേഴ്‌സിറ്റി ഡല്‍ഹിയില്‍ ഒരുങ്ങുന്നു. ലോകോത്തര നിലവാരത്തിലുള്ളതെന്ന് അവകാശപ്പെട്ട് നിര്‍മിക്കുന്ന 25,000 കോടി  രൂപ ചെലവ് വരുന്ന യൂണിവേഴ്‌സിറ്റിയ്ക്കായി 1,500 ഏക്കര്‍ സ്ഥലം രാംദേവ് ഇതിനോടകം വാങ്ങികഴിഞ്ഞു. അടുത്ത അഞ്ച് വര്‍ഷത്തിനുള്ളില്‍ യൂണിവേഴ്‌സിറ്റിയുടെ പണി പൂര്‍ത്തിയായി പഠനം തുടങ്ങുമെന്ന് രാംദേവ് മാധ്യമങ്ങളോട് പറഞ്ഞു.

അമേരിക്കയിലെ ഹൂസ്റ്റന്‍ സര്‍വകലാശാലയുടെ മാതൃകയിലുള്ളതായിരിക്കും സര്‍വകലാശാല എന്നാണ് പ്രഖ്യാപനമെങ്കിലും പ്രവര്‍ത്തനം പുരാതന ഭാരതത്തിലെ നളന്ദ, തക്ഷശില സര്‍വകലാശാലകളുടെ രീതിയിലായിരിക്കും. ഗുരുകുല സമ്പ്രദായത്തിലായിരിക്കും വിദ്യാഭ്യാസം. സമൂഹത്തിന്റെ വിവിധ തലത്തിലുള്ള ഒരു ലക്ഷത്തോളം വിദ്യാര്‍ത്ഥികള്‍ക്ക് വിദ്യാഭ്യാസം നല്‍കാനാണ് ലക്ഷ്യമിടുന്നത്. ഹെല്‍ത്ത്, ബിസിനസ്സ്, എജ്യൂക്കേഷന്‍ എന്നീ മേഖലകള്‍ക്കാണ് യൂണിവേഴ്‌സിറ്റി പ്രാധാന്യം നല്‍കുക. ഇന്ത്യന്‍ ഗുരുകുല സമ്പ്രദായം അനുവര്‍ത്തിക്കുന്നതിന്  ദേശീയതലത്തിലും സംസ്ഥാന തലങ്ങളിലും വേദിക് എജ്യൂക്കേഷന്‍ ബോര്‍ഡ് തുടങ്ങാന്‍ പ്രധാനമന്ത്രിയോട് ആവശ്യപ്പെട്ടിട്ടുണ്ടെന്നും രാംദേവ് വ്യക്തമാക്കി.

thanur-inner                            
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day