|    Oct 21 Sun, 2018 8:31 pm
FLASH NEWS
Home   >  National   >  

ഡല്‍ഹിയില്‍ യുവതി ഓടുന്ന കാറില്‍ കൂട്ടബലാത്സംഗത്തിനിരയായി

Published : 15th May 2017 | Posted By: mi.ptk

ന്യൂഡല്‍ഹി: ഡല്‍ഹിയില്‍ യുവതി ഓടുന്ന കാറില്‍ കൂട്ടബലാത്സംഗത്തിനിരയായി. ഞായറാഴ്ച പുലര്‍ച്ചെ ഗുഡ്ഗാവില്‍ ആണ് സംഭവം. യുവതിയെ തട്ടികൊണ്ട് പോയി  ഓടുന്ന കാറില്‍ വച്ച് മൂന്നംഗ സംഘം കൂട്ടബലാത്സംഗം ചെയ്ത ശേഷം യുവതിയെ റോഡിലേക്ക് വലിച്ചെറിഞ്ഞു.
സിക്കിം സ്വദേശിയായ 22 വയസുകാരിയാണ് പീഡനത്തിനിരയായത്. കോണാട്ട് പ്ലേസില്‍ നിന്നും ഡല്‍ഹിയിലെ ഗുഡ്ഗാവിലുള്ള വീട്ടിലേക്ക് പോകും വഴി യുവതിയുടെ വീടിന് സമീപത്ത് വച്ച് മാരുതി സ്വിഫ് കാറിലെത്തിയ മൂന്നംഗ സംഘം തട്ടികൊണ്ടുപോകുകയായിരുന്നു. 20 കിലോമീറ്ററോളം ദൂരം കാറില്‍ സഞ്ചരിച്ച ശേഷം ഡല്‍ഹി നജാഫ്ഗഡില്‍ യുവതിയെ ഉപേക്ഷിച്ച് അക്രമി സംഘം രക്ഷപ്പെട്ടു. വഴിയാത്രക്കാര്‍ വിരമറിയിച്ചതിനെ തുടര്‍ന്ന് സ്ഥലത്തെത്തിയ പോലീസ് യുവതിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. സംഭവത്തില്‍ പോലീസ് കേസെടുത്ത്
അന്വേഷണം ആരംഭിച്ചു.

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss