|    May 24 Wed, 2017 11:26 am
FLASH NEWS

ഡല്‍ഹിയില്‍ യുവതിയെ നടുറോട്ടിലിട്ട് കുത്തികൊന്നു

Published : 20th September 2016 | Posted By: mi.ptk

delhi

ന്യൂഡല്‍ഹി: യുവതിയെ തടഞ്ഞുനിര്‍ത്തി നടുറോട്ടിലിട്ട് കുത്തികൊന്നു. സ്വകാര്യ സ്‌കൂള്‍ അധ്യാപികയായ കരുണ(21)യാണ് കൊല്ലപ്പെട്ടത്. ചൊവ്വാഴ്ച രാവിലെ ബൈക്കിലെത്തിയയാള്‍ കരുണയെ തടഞ്ഞുനിര്‍ത്തി കുത്തുകയായിരുന്നു. ജോലിക്ക് പോകുകയായിരുന്ന കരുണയെ അക്രമി തടഞ്ഞുനിര്‍ത്തുന്നതും കുത്തിപ്പരിക്കേല്‍പ്പിക്കുന്നതും നിലത്തിട്ട് ചവിട്ടുന്നതുമായി സിസിടിവി ദൃശ്യങ്ങള്‍ പുറത്തുവന്നിട്ടുണ്ട്. 20ഓളം കുത്തികളാണ് കരുണയുടെ ശരീരത്തിലുള്ളത്.  കുത്തിയ ശേഷം റോഡരികില്‍ നിന്നും കല്ലെടുത്ത് തലക്കടിക്കുന്നതും മരിച്ചെന്ന് ഉറപ്പാക്കിയ ശേഷം ശരീരം തട്ടിത്തെറിപ്പിക്കുന്നതുമായ ദൃശ്യങ്ങളാണ് സിസിടിവിയില്‍ പതിഞ്ഞിരിക്കുന്നത്. കൂടാതെ ആക്രമണം നടക്കുമ്പോള്‍ വഴിയാത്രക്കാര്‍ പലരും തിരിഞ്ഞുനോക്കുന്നതും സഹായിക്കാതെ കടന്നുപോകുന്നതുമായി ദൃശ്യങ്ങളും സിസിടിവിയിലുണ്ട്.
സംഭവത്തില്‍ കരുണയുടെ അയല്‍വാസിയായ സുരേന്ദ്രനെ(34) പോലീസ് അറസ്റ്റ് ചെയ്തു. വിവാഹമോചിതനായ സുരേന്ദ്രന്‍ കരുണയെ നിരന്തരം ശല്യം ചെയ്യുകയും അപമാനിക്കുകയും ചെയ്തുവെന്നാരോപിച്ച് അഞ്ച് മാസം മുമ്പ് കരുണയുടെ കുടുംബം പോലീസില്‍ പരാതി നല്‍കുകയും പിന്നീട് ഇത് ഒത്തുതീര്‍പ്പാകുകയും ചെയ്തിരുന്നു. കരുണയോടുള്ള വൈരാഗ്യമാണ് കൊലപാതകത്തിന് പിന്നിലെന്ന് പോലീസ് പറഞ്ഞു.

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day