|    Jul 20 Fri, 2018 10:45 am
FLASH NEWS
Home   >  Kerala   >  

ഡല്‍ഹിയില്‍ മലയാളി നഴ്‌സ് ആത്മഹത്യയ്ക്ക് ശ്രമിച്ചു

Published : 29th September 2017 | Posted By: G.A.G

ന്യൂഡല്‍ഹി :  ഡല്‍ഹിയിലെ ഐ.എല്‍.ബി.എസ് ആശുപത്രിയില്‍ കരാര്‍ അടിസ്ഥാനത്തില്‍ ജോലി ചെയ്തു വരികയായിരുന്ന മലയാളി നഴ്‌സ് ആത്മഹത്യയ്ക്ക് ശ്രമിച്ചു. ഇവരെ ആദ്യം ഐ.എല്‍.ബി.എസ് ആശുപത്രിയിലും തുടര്‍ന്ന് ഓള്‍ ഇന്ത്യ ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സസിലും പ്രവേശിപ്പിച്ചു.
ജോലിയില്‍ നിന്ന് പിരിച്ചുവിടുന്നതായി നോട്ടീസ് ലഭിച്ചതിനെത്തുടര്‍ന്നാണ് യുവതി ആത്മഹത്യയ്ക്ക് ശ്രമിച്ചത് എന്നാണ് റിപോര്‍ട്ടുകള്‍. ആശുപത്രിയിലെ തൊഴില്‍ പീഡനത്തെക്കുറിച്ച് ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാളിനെ കണ്ട് ഇവരടക്കമുള്ള ഏതാനും നഴ്‌സുമാര്‍ നേരത്തേ പരാതി നല്‍കിയിരുന്നു. ഇതേ ത്തുടര്‍ന്നാണ് ആശുപത്രി അധികൃതര്‍ ഇവര്‍ക്ക് പിരിച്ചുവിടല്‍ നോട്ടീസ് നല്‍കിയത് എന്നാണ് സഹപ്രവര്‍ത്തകര്‍ പറയുന്നത്.

  ......................................................................................................................                                                                          
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss