|    Mar 28 Tue, 2017 3:48 pm
FLASH NEWS

ഡല്‍ഹിയില്‍  മലയാളി കൊല്ലപ്പെട്ട നിലയില്‍

Published : 21st July 2016 | Posted By: sdq

ന്യൂഡല്‍ഹി: കിഴക്കന്‍ ഡല്‍ഹിയിലെ മയൂര്‍വിഹാര്‍ ഫേസ് ഒന്ന് സമാചാര്‍ അപാര്‍ട്ട്‌മെന്റില്‍ മലയാളി വയോധികനെ കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തി. ആലുവ ചൊവ്വര പുറവരിക്കല്‍ വീട്ടില്‍ പി ബി വിജയകുമാര്‍ (65) ആണു മരിച്ചത്. ഇന്നലെ ഉച്ചയോടെയാണു സംഭവം. കേന്ദ്ര ആരോഗ്യമന്ത്രാലയത്തില്‍ ഉദ്യോഗസ്ഥനായിരുന്നു. അപാര്‍ട്ട്‌മെന്റിലെ 129ാം നമ്പര്‍ വീട്ടിലാണു താമസം. ആദായനികുതി വകുപ്പില്‍ ഉദ്യോഗസ്ഥയായ ഭാര്യ വസുന്ധര ഓഫിസില്‍ പോയതായിരുന്നു. രാജ്യസഭാ ടെലിവിഷനില്‍ പ്രൊഡ്യൂസറായ മകള്‍ അമ്പിളി തൊട്ടടുത്ത വീട്ടിലാണു താമസം. മകള്‍ ഉച്ചയ്ക്ക് വീട്ടിലെത്തിയപ്പോഴാണു കിടപ്പുമുറിയില്‍ കൊല്ലപ്പെട്ട നിലയില്‍ പിതാവിനെ കണ്ടത്. കുത്തേറ്റ നിലയിലായിരുന്നു. ടെലിവിഷനും 10,000 രൂപയും നഷ്ടപ്പെട്ടിട്ടുണ്ട്. ടെലിവിഷന്‍ തുണിയില്‍ പൊതിഞ്ഞ് ഒരു സ്ത്രീ മൂന്നാംനമ്പര്‍ ഗേറ്റിലൂടെ പോവുന്നതിന്റെ സിസിടിവി ദൃശ്യങ്ങള്‍ ലഭിച്ചു.

thanur-inner                            
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day