|    Oct 17 Tue, 2017 6:49 pm
FLASH NEWS
Home   >  Kerala   >  

ഡല്‍ഹിയില്‍ ബീഫ് ഫെസ്റ്റ് നടത്താന്‍ ധൈര്യമുണ്ടോ? യെച്ചൂരിയെ വെല്ലുവിളിച്ച് കുമ്മനം

Published : 30th May 2017 | Posted By: mi.ptk

തിരുവനന്തപുരം: സിപിഎം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരിയെ വെല്ലുവിളിച്ച് ബിജെപി സംസ്ഥാന അധ്യക്ഷന്‍ കുമ്മനം രാജശേഖരന്‍ രംഗത്ത്. കേരളത്തില്‍ നടത്തിയതുപോലെ ഡല്‍ഹിയില്‍ ബീഫ് ഫെസ്റ്റ് നടത്താന്‍ യെച്ചൂരിക്ക് ധൈര്യമുണ്ടോ എന്ന് കുമ്മനം ചോദിച്ചു. കേരളത്തില്‍ ചിലപ്പോള്‍ ബീഫ് ഫെസ്റ്റ് നടത്താന്‍ പറ്റിയേക്കും. എന്നാല്‍ മറ്റെവിടെയും പരസ്യമായി ബീഫ് കഴിച്ച് ആഹ്ലാദം പങ്കിടാന്‍ സാധിക്കില്ല. കേരളത്തിലൊഴികെ മറ്റെവിടെയും ഇത്തരത്തില്‍ മാടുകളെ അറുത്ത് പ്രദര്‍ശിപ്പിക്കാറില്ലെന്നും കുമ്മനം പറഞ്ഞു.

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക