|    Jan 21 Sat, 2017 7:50 am
FLASH NEWS

ഡല്‍ഹിയില്‍ പഴയ ഡീസല്‍ വാഹനങ്ങള്‍ നിരോധിക്കും

Published : 19th July 2016 | Posted By: sdq

ന്യൂഡല്‍ഹി: ഡല്‍ഹിയില്‍ 10 വര്‍ഷത്തിലധികം പഴക്കമുള്ള ഡീസല്‍ വാഹനങ്ങള്‍ ഉടന്‍ നിരോധിക്കുമെന്നു ദേശീയ ഹരിത ട്രൈബ്യൂണല്‍. ഇതുസംബന്ധിച്ചു കഴിഞ്ഞവര്‍ഷം പുറപ്പെടുവിച്ച ഉത്തരവ് പിന്‍വലിക്കാന്‍ ട്രൈബ്യൂണല്‍ തയ്യാറായില്ല. 10 വര്‍ഷത്തിലധികം പഴക്കമുള്ള ഡീസല്‍ വാഹനങ്ങളുടെ രജിസ്‌ട്രേഷന്‍ റദ്ദാക്കാനും ഡല്‍ഹി സര്‍ക്കാരിനു ട്രൈബ്യൂണല്‍ നിര്‍ദേശം നല്‍കി. ശിക്ഷാ നടപടികള്‍ സ്വീകരിക്കാന്‍ ഇത്തരം വാഹനങ്ങളുടെ പട്ടിക നല്‍കാനും നിര്‍ദേശമുണ്ട്. പുറത്തുനിന്നു വരുന്ന 10 വര്‍ഷത്തിലധികം പഴക്കമുള്ള വാഹനങ്ങളെ ഡല്‍ഹിയില്‍ പ്രവേശിക്കാന്‍ അനുവദിക്കരുതെന്നും ട്രൈബ്യൂണല്‍ ഉത്തരവിട്ടു.

ജമ്മുകശ്മീരിലെ
മാധ്യമ നിയന്ത്രണം:
പ്രസ് കൗണ്‍സില്‍
വിശദീകരണം തേടി

ന്യൂഡല്‍ഹി: ജമ്മുകശ്മീരില്‍ മാധ്യമങ്ങള്‍ക്കെതിരേ തുടരുന്ന നിയന്ത്രണ നടപടികളില്‍ പ്രസ് കൗണ്‍സില്‍ ഓഫ് ഇന്ത്യ ചെയര്‍മാന്‍ ജസ്റ്റിസ് ചന്ദ്രമൗലി കുമാര്‍ സംസ്ഥാന സര്‍ക്കാരിനോട് വിശദീകരണം തേടി. ഒരാഴ്ചയ്ക്കുള്ളില്‍ റിപോര്‍ട്ട് സമര്‍പ്പിക്കണമെന്നും വിഷയത്തില്‍ പരാതി രജിസ്റ്റര്‍ ചെയ്ത് അന്വേഷണം നടത്തണമെന്നും ചെയര്‍മാന്‍ നിര്‍ദേശിച്ചു. സംസ്ഥാനത്ത് മാധ്യമസ്ഥാപനങ്ങള്‍ പ്രതിസന്ധി നേരിടുന്നതായുള്ള ജമ്മുകശ്മീര്‍ പ്രസ് അസോസിയേഷന്‍ പ്രസിഡന്റ് ജി എച്ച് കലൂവിന്റെ പരാതിയുടെ പശ്ചാത്തലത്തിലാണു പ്രസ് കൗണ്‍സില്‍ ചെയര്‍മാന്റെ നടപടി.

യുപി വിഷമദ്യ
ദുരന്തം:
മരണം 32 ആയി

ഇറ്റാവ (ഉത്തര്‍പ്രദേശ്): ഉത്തര്‍പ്രദേശിലെ ഇറ്റാവയിലും സമീപപ്രദേശങ്ങളിലുമുണ്ടായ വിഷമദ്യ ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 32 ആയി. ഇറ്റാവ ജില്ലയില്‍ 28 പേരും ഫാറൂഖാബാദ് ജില്ലയില്‍ നാലുപേരുമാണു മരിച്ചത്. 11 പേരാണ് ഇന്നലെ മാത്രം മരിച്ചത്. ഫാറൂഖാബാദില്‍ നാലുപേര്‍ മരിച്ചതു വിഷമദ്യം കഴിച്ചിട്ടാണെന്നു ജില്ലാ കലക്ടര്‍ സ്ഥിരീകരിച്ചു. വിഷമദ്യക്കേസിലെ പ്രധാന പ്രതി ശ്രീപാലിനെ പോലിസ് അറസ്റ്റ് ചെയ്തു. മരിച്ചവരുടെ കുടുംബങ്ങള്‍ക്കു സര്‍ക്കാര്‍ രണ്ടുലക്ഷം രൂപവീതം നഷ്ടപരിഹാരം പ്രഖ്യാപിച്ചിട്ടുണ്ട്.

സംസ്ഥാനത്ത്
ദുരന്തപ്രതിരോധസേന രൂപീകരിക്കും

തിരുവനന്തപുരം: ജനകീയ പങ്കാളിത്തത്തോടെ സംസ്ഥാനത്ത് ദുരന്തപ്രതിരോധസേന രൂപീകരിക്കുമെന്നു മന്ത്രി ഇ ചന്ദ്രശേഖരന്‍ നിയമസഭയെ അറിയിച്ചു. ദുരന്തമുണ്ടാവുമ്പോള്‍ ആദ്യം ഓടിയെത്തുന്നതു നാട്ടുകാരാണ്. ദുരന്തനിവാരണ പ്രവര്‍ത്തനങ്ങളുമായി ബന്ധപ്പെട്ട് അവരെ ബോധവല്‍ക്കരിക്കുകയാണു ലക്ഷ്യം. ചുഴലിക്കാറ്റ് പ്രതിരോധപദ്ധതിയില്‍ ഉള്‍പ്പെടുത്തി തീരപ്രദേശത്ത് 27 സ്ഥിരം ക്യാംപുകള്‍ സ്ഥാപിക്കും. അടിയന്തരഘട്ടത്തില്‍ ആളുകളെ മാറ്റിപ്പാര്‍പ്പിക്കുന്നതിനാണിത്. കൈയേറ്റങ്ങള്‍ ഒഴിപ്പിക്കുന്നതിനു നടപടി സ്വീകരിക്കുമെന്നും എസ് രാജേന്ദ്രനെ മന്ത്രി അറിയിച്ചു.

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 15 times, 1 visits today)
                     
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക