|    Mar 30 Thu, 2017 4:34 pm
FLASH NEWS

ഡല്‍ഹിയില്‍ നാലുവയസ്സുകാരി ബലാല്‍സംഗത്തിനിരയായി

Published : 11th October 2015 | Posted By: swapna en

delhi-4-year-old-rapeന്യൂഡല്‍ഹി: തലസ്ഥാനത്ത് നാലുവയസ്സുകാരി ക്രൂരമായി ബലാല്‍സംഗത്തിനിരയായി . തെ്ക്കുപടിഞ്ഞാറന്‍ ഡല്‍ഹിയിലെ കേശവപുരത്താണ് സംഭവം. അതീവ ഗുരുതരനിലയില്‍ കുട്ടി ഡല്‍ഹിയിലെ സഫ്ദര്‍ജങ് ആശുപത്രിയിലാണ്. ശരീരത്തിലെ നിരവധി ഭാഗങ്ങളിലും ആന്തരിക ഭാഗങ്ങളിലും ക്രൂരമായ മുറിവുകളാണുള്ളത്.

വ്യാഴ്ച വീട്ടുമുറ്റത്ത് കളിച്ചുകൊണ്ടിരിക്കെ കുട്ടിയെ കാണാതാവുകയായിരുന്നു. ഇന്നലെ റെയില്‍വെ ട്രാക്കിലാണ് പരിക്കുകളോടെ കുട്ടിയെ കണ്ടെത്തിയത്. രക്തം വാര്‍ന്ന നിലയിലാണ് കണ്ടെത്തിയത്. പ്രതികളെ കുറിച്ച് യാതൊരു വിവരവും ലഭിച്ചിട്ടില്ല. അടുത്തുള്ള ഹോട്ടലില്‍ ഭക്ഷണം കഴിക്കാന്‍ വരുന്നവരെ കേന്ദ്രീകരിച്ചാണ് അന്വേഷണം നടക്കുന്നത്. സാമ്പത്തികമായി വളരെ പിന്നോക്കം നില്‍ക്കുന്ന കുടുംബത്തിലെ കുട്ടിയാണ് ആക്രമണത്തിനിരയായത്.

സംഭവം ആസൂത്രിതമാണെന്ന് കുട്ടിയുടെ പിതാവ് പറഞ്ഞു. കുട്ടിയെ അക്രമികള്‍ കൊല്ലാന്‍ ശ്രമിച്ചതാണെന്നും അദ്ദേഹം പറഞ്ഞു. കുട്ടിയുടെ പരിക്കുകള്‍ ഭീകരമാണെന്നും ഇതില്‍ നിന്നും മോചിതയാവാന്‍ ആറുമാസം എടുക്കുമെന്നും ഡല്‍ഹി വനിതാ കമ്മീഷന്‍ ചെയര്‍പെഴ്‌സണ്‍ സ്വാതി മലിവാള്‍ പറഞ്ഞു.

thanur-inner                            
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day