|    Jul 19 Thu, 2018 12:15 am
FLASH NEWS
Home   >  Todays Paper  >  page 7  >  

ഡല്‍ഹിയില്‍ ഡീസല്‍ വാഹന നിരോധനം തുടരും

Published : 15th September 2017 | Posted By: fsq

 

ന്യൂഡല്‍ഹി: ഡല്‍ഹിയിലും തലസ്ഥാന നഗര മേഖലയിലും 10 വര്‍ഷം പഴക്കമുള്ള ഡീസല്‍ വാഹനങ്ങള്‍ നിരോധിക്കണമെന്ന ഉത്തരവ് പിന്‍വലിക്കണമെന്നഭ്യര്‍ഥിച്ച് കേന്ദ്രം സമര്‍പ്പിച്ച ഹരജി ദേശീയ ഹരിത കോടതി തള്ളി. ഡീസല്‍ വാഹനങ്ങളില്‍ നിന്നുള്ള മലിനീകരണം കാന്‍സറിന് കാരണമാവുന്നുവെന്നും 24 പെട്രോള്‍ വാഹനങ്ങളും 40 സിഎന്‍ജി വാഹനങ്ങളും പുറംതള്ളുന്ന മലിനീകരണം ഒരു ഡീസല്‍ വാഹനം ഉണ്ടാക്കുന്ന മലിനീകരണത്തിന് തുല്യമാണെന്നും കോടതി ചൂണ്ടിക്കാട്ടി. 2015 ഏപ്രില്‍ ഏഴിലെ ഹരിത കോടതി ഉത്തരവില്‍ മാറ്റം വരുത്തണമെന്നാവശ്യപ്പെട്ടാണ് ഗതാഗത മന്ത്രാലയം ഹരിത കോടതിയെ സമീപിച്ചത്. ഇത്തരം ഹരജി സുപ്രിംകോടതി നേരത്തെ തള്ളിയതാണെന്ന് ജസ്റ്റിസ് സ്വതന്തര്‍ കുമാര്‍ അധ്യക്ഷനായ ബെഞ്ച് ചൂണ്ടിക്കാട്ടി. കേന്ദ്രം പുനപ്പരിശോധനാ ഹരജി സമര്‍പ്പിച്ചിരുന്നില്ലെന്ന് ബെഞ്ച് വ്യക്തമാക്കി. നിരോധനത്തെ കേന്ദ്രം എതിര്‍ത്തിരുന്നു. ഡീസല്‍ വാഹനങ്ങള്‍ മാത്രമാണ് അന്തരീക്ഷം മലിനീകരിക്കുന്നുവെന്നത് തെറ്റായ ധാരണയാണെന്നും കേന്ദ്രം പറഞ്ഞിരുന്നു. എന്നാല്‍, ഡല്‍ഹിയില്‍ വായുമലിനീകരണത്തിന് കാരണം ഡീസല്‍ തന്നെയാണെന്നും 10 വര്‍ഷത്തില്‍ കൂടുതല്‍ പഴക്കമുള്ള ഡീസല്‍ വാഹനങ്ങള്‍ അനുവദിക്കില്ലെന്നും ഹരിതകോടതി വ്യക്തമാക്കിയിരുന്നു.

  ......................................................................................................................                                                                          
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss