|    Oct 20 Fri, 2017 11:43 pm
FLASH NEWS
Home   >  National   >  

ഡല്‍ഹിയില്‍ ട്രെയിനിലെ വനിതാ കംപാര്‍ട്‌മെന്റില്‍ യുവതിക്ക് പീഡനം

Published : 20th November 2016 | Posted By: G.A.G

ന്യൂഡല്‍ഹി:  ഡല്‍ഹിയില്‍  ട്രെയിനിലെ വനിതാ കംപാര്‍ട്‌മെന്റില്‍ യാത്ര ചെയ്യുകയായിരുന്ന യുവതി പീഡനത്തിനും കവര്‍ച്ചയ്ക്കും ഇരയായി.  ബിഹാറില്‍നിന്നും ഡല്‍ഹിയിലെ ബന്ധുക്കളെ കാണാന്‍ പോവുകയായിരുന്ന 32 കാരിയാണ് പീഡിപ്പിക്കപ്പെട്ടത്. വനിതാ കംപാര്‍ട്‌മെന്റില്‍ കൂടെയുണ്ടായിരുന്ന മറ്റു യാത്രക്കാര്‍ ഇറങ്ങിക്കഴിഞ്ഞപ്പോള്‍ ഒറ്റയ്ക്കായ യുവതിയെ കംപാര്‍ട്‌മെന്റില്‍ കടന്നുകയറിയ മൂവര്‍സംഘമാണ് ആക്രമിച്ചത്്. ഇവരില്‍ രണ്ടുപേര്‍ യുവതിയുടെ ബാഗ് കവര്‍ന്നെടുത്ത് പുറത്തുചാടിയപ്പോള്‍ മൂന്നാമന്‍ പീഡിപ്പിക്കുകയും മര്‍ദിക്കുകയുമായിരുന്നു. ഷെഹബാസ് (25) എന്ന ഇയാളെ പോലിസ് പിടികൂടിയിട്ടുണ്ട്. വിലപിടിപ്പുള്ള സാധനങ്ങളാണ് യുവതിയില്‍ നിന്നും കവര്‍ച്ച ചെയ്യപ്പെട്ടിട്ടുള്ളത്.

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക