|    Jan 25 Wed, 2017 3:05 am
FLASH NEWS

ഡല്‍ഹിയില്‍ കനത്ത മഴ; ഹൈദരാബാദില്‍ ഏഴ് മരണം

Published : 1st September 2016 | Posted By: SMR

ന്യൂഡല്‍ഹി: ഡല്‍ഹിയില്‍ പെയ്ത കനത്ത മഴയില്‍ ജനജീവിതം സ്തംഭിച്ചു. പ്രധാന റോഡുകളെല്ലാം വെള്ളത്തിനടിയിലായി. ഗതാഗതം താറുമാറായി. വടക്കുപടിഞ്ഞാറന്‍ ഡല്‍ഹിയിലെ ഹിറാങ്കെ ഗ്രാമത്തില്‍ ഇടിമിന്നലേറ്റ് അഞ്ചുപേര്‍ക്ക് പൊള്ളലേറ്റു ഇവരെ പോലിസാണ് ആശുപത്രിയിലെത്തിച്ചത്. ഇവരുടെ നില തൃപ്തികരമാണെന്ന് അധികൃതര്‍ പറഞ്ഞു.
കനത്ത മഴ മൂലം വിമാനങ്ങള്‍ അല്‍പം വൈകിയാണ് പറക്കുന്നതെന്ന് ഡല്‍ഹി വിമാനത്താവള അധികൃതര്‍ പറഞ്ഞു. ജറ്റ് എയര്‍വേസിന്റെ ദോഹ-ഡല്‍ഹി വിമാനം മോശം കാലാവസ്ഥ മൂലം ജയ്പൂരിലേക്ക് തിരിച്ചുവിട്ടു. മഴ തുടരുന്ന സാഹചര്യത്തില്‍ നഗരത്തിലെ മൂന്ന് ആരാധനാലയങ്ങള്‍ സന്ദര്‍ശിക്കാനുള്ള പദ്ധതിയും ഇന്ന് വിദേശകാര്യ സെക്രട്ടറി ജോണ്‍ കെറി റദ്ദാക്കി. ഗൗരിശങ്കര്‍ ക്ഷേത്രം, ജുമാമസ്ജിദ്, സിസ്ഗനിസാഹിബ് ഗരുദാര എന്നിവ ഇന്നലെ സന്ദര്‍ശിക്കാനായിരുന്നു കെറി തീരുമാനിച്ചിരുന്നത്. തിങ്കളാഴ്ച രാത്രി ഡല്‍ഹിയിലെത്തിയതു മുതല്‍ കെറിക്ക് മഴക്കെടുതി നേരിടേണ്ടി വന്നു. തിങ്കളാഴ്ച ഗതാഗതസ്തംഭനം മൂലം അദ്ദേഹത്തിന്റെ വാഹനവ്യൂഹം സത്യമാര്‍ഗില്‍ ഒരു മണിക്കൂര്‍ നേരം കുടുങ്ങി.
തെലങ്കാന തലസ്ഥാനമായ ഹൈദരാബാദില്‍ മഴക്കെടുതിയുമായി ബന്ധപ്പെട്ട് നാല് കുട്ടികളടക്കം ഏഴുപേര്‍ മരിച്ചു. ബുധനാഴ്ച രാവിലെ മുതല്‍ നഗരത്തില്‍ കനത്തമഴ തുടരുകയാണ്. നഗരത്തിന്റെ ഭാഗങ്ങളിലും റോഡ് ഗതാഗതം നിശ്ചലമായി. രാമന്‍താപൂര്‍ മേഖലയില്‍ കുടിലിന്റെ ചുമര്‍ തകര്‍ന്ന് രണ്ട് കുട്ടികളടക്കം കുടുംബത്തിലെ നാലുപേര്‍ മരിച്ചു. ഭോലക്പൂര്‍ മേഖലയില്‍ വീടിന്റെ മേല്‍കൂര തകര്‍ന്ന് സ്ത്രീയും രണ്ട് പെണ്‍കുട്ടികളുമടക്കം മൂന്നുപേരും മരിച്ചു.

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 12 times, 1 visits today)
                     
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക