|    Jul 23 Mon, 2018 2:45 pm
FLASH NEWS
Home   >  Todays Paper  >  Page 1  >  

ഡല്‍ഹിയില്‍ ഓടുന്ന കാറില്‍ കൂട്ടബലാല്‍സംഗം

Published : 24th September 2017 | Posted By: fsq

 

നോയ്ഡ: നോയ്ഡയില്‍ ഓടുന്ന കാറില്‍ യുവതിയെ കൂട്ടബലാല്‍സംഗം ചെയ്തു. ശേഷം ഡല്‍ഹിയില്‍ വഴിയരികില്‍ ഉപേക്ഷിച്ചു. കോള്‍സെന്റര്‍ ജീവനക്കാരിയാണ് പീഡനത്തിനിരയായത്. നോയ്ഡയിലെ ഗോള്‍ഫ് കോഴ്‌സ് മെട്രോ സ്‌റ്റേഷനു സമീപത്തു നിന്നാണ് യുവതിയെ കാറില്‍ തട്ടിക്കൊണ്ടുപോയത്. ബലാല്‍സംഗത്തിനുശേഷം ഡല്‍ഹിയിലെ അക്ഷര്‍ധാം ക്ഷേത്രത്തിനു സമീപം ഇവരെ ഉപേക്ഷിച്ചു. യുവതി അറിയിച്ചതിനെ തുടര്‍ന്ന് എത്തിയ പോലിസ് ഇവരെ നോയ്ഡയില്‍ എത്തിച്ചു. പരാതിപ്രകാരം കസ് രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. യുവതിയെ വൈദ്യപരിശോധനയ്ക്കയച്ചതായി എഎസ്പി അഭിനന്ദന്‍ പറഞ്ഞു. ജോലി കഴിഞ്ഞു വീട്ടിലേക്കു പോവാനായി ഗോള്‍ഫ് കോഴ്‌സ് മെട്രോ സ്‌റ്റേഷനു സമീപം ടാക്‌സി കാത്തുനില്‍ക്കുകയായിരുന്നു യുവതി.  സ്‌കോര്‍പിയോ കാറിലെത്തിയ ആളുകള്‍ വഴി ചോദിച്ചു. വഴി പറയാനൊരുങ്ങിയ യുവതിയെ അവര്‍ കാറിലേക്ക് വലിച്ചുകയറ്റുകയായിരുന്നു.  കാറില്‍ കൂട്ടബലാല്‍സംഗത്തിനിരയാക്കിയ ശേഷം  ഉപേക്ഷിക്കുകയായിരുന്നുവെന്ന് പോലിസ് പറഞ്ഞു. 2012ലെ നിര്‍ഭയ കേസിനെ ഓര്‍മിപ്പിക്കുന്ന സംഭവമാണ് നോയ്ഡയില്‍ നടന്നത്. അന്ന് ഓടുന്ന ബസ്സില്‍ വച്ചായിരുന്നു സ്ത്രീ പീഡിപ്പിക്കപ്പെട്ടത്.

  ......................................................................................................................                                                                          
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss