|    Jul 25 Tue, 2017 6:35 pm
FLASH NEWS
Home   >  National   >  

ഡല്‍ഹിയില്‍ ഏഴുവയസ്സുകാരി കൂട്ടബലാത്സംഗത്തിന് ഇരയായി

Published : 13th December 2015 | Posted By: swapna en

rape

ന്യൂഡല്‍ഹി: ഡല്‍ഹിയില്‍ ഏഴു വയസുകാരി കൂട്ടബലാത്സംഗത്തിനിരയായി. തെക്ക്് പടിഞ്ഞാറന്‍ ഡല്‍ഹിയിലെ തിഗ്രി പ്രദേശത്ത് ഇന്നലെ വൈകുന്നേരമാണ് സംഭവം നടന്നത്. ഒരു പ്രായപൂര്‍ത്തിയാവാത്ത ആണ്‍കൂട്ടിയടക്കം മൂന്നുപേരാണ് കുട്ടിയെ ബലാത്സംഗ ചെയ്തത്. പ്രതികളെന്ന് കരുതുന്ന ഒരാളെ പോലീസ് അറസ്റ്റ് ചെയ്തു. മറ്റ് രണ്ട് പേര്‍ക്കു വേണ്ടി തിരച്ചില്‍ നടത്തുകയാണ്.
ഗുരുതര നിലയിലായ പെണ്‍കുട്ടിയെ എയിംസ് ആസ്പത്രിയില്‍ പ്രവേശിപ്പിച്ചു.

ഒന്നാം ക്ലാസ് വിദ്യാര്‍ഥിയായ പെണ്‍കുട്ടിയെ വീടിനടത്തുള്ള പാര്‍ക്കില്‍ കളിച്ചുകൊണ്ടിരിക്കെയാണ് പ്രതികള്‍ തട്ടിക്കൊണ്ടുപോയത്. പാര്‍ക്കിനടുത്ത നിന്ന് പെണ്‍കുട്ടിയെ  അബോധാവസ്ഥയില്‍ കണ്ടെത്തുകയായിരുന്നു.

രണ്ട് ദിവസം മുമ്പ് 14 വയസ്സുകാരിയും ഡല്‍ഹിയില്‍ കൂട്ടബലാത്സംഗത്തിനിരയായിരുന്നു.

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക