|    Dec 13 Thu, 2018 6:28 pm
FLASH NEWS
Home   >  Todays Paper  >  page 7  >  

ഡല്‍ഹിയില്‍ ആദായനികുതി വകുപ്പിന്റെ പരിശോധന:, 25 കോടി പിടിച്ചെടുത്തു

Published : 3rd December 2018 | Posted By: kasim kzm

ന്യൂഡല്‍ഹി: ആദായനികുതി വകുപ്പ് ഡല്‍ഹിയിലെ ചാന്ദ്‌നി ചൗക്കില്‍ നടത്തിയ പരിശോധനയില്‍ രേഖകളില്ലാത്ത 25 കോടി രൂപ പിടിച്ചെടുത്തു. സ്വകാര്യവ്യക്തിയുടെ സ്ഥലത്ത് നിലവറയില്‍ 100 ലോക്കറുകളിലായി സൂക്ഷിച്ചിരുന്ന തുകയാണ് പിടിച്ചെടുത്തതെന്നാണ് റിപോര്‍ട്ടുകള്‍. പണം ഹവാല ഇടപാടുകാരുടേതാണെന്നാണ് പ്രാഥമിക നിഗമനം. ഡല്‍ഹി കേന്ദ്രമാക്കി പുകയില, രാസവസ്തുക്കള്‍, ഉണങ്ങിയ പഴങ്ങള്‍ എന്നിവ കച്ചവടം നടത്തുന്ന സംഘത്തിന്റേതാണ് പിടിച്ചെടുത്ത പണമെന്നും റിപോര്‍ട്ടുകളുണ്ട്.
ഈ വര്‍ഷം ജനുവരിയില്‍ സമാനരീതിയില്‍ സ്വകാര്യ നിലവറയില്‍ സൂക്ഷിച്ചിരുന്ന 40 കോടിയോളം രൂപ അധികൃതര്‍ പിടിച്ചെടുത്തിരുന്നു. എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് സമാനമായ നീക്കം സപ്തംബറില്‍ നടത്തിയിരുന്നു. 29 കോടി രൂപയും ചില രേഖകളും അന്ന് എന്‍ഫോഴ്‌സ്‌മെന്റ് പിടിച്ചെടുത്തു. അന്നും സ്വകാര്യ ലോക്കറുകളില്‍ നിന്നാണ് പണം പിടിച്ചെടുത്തത്.

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss