|    Mar 24 Fri, 2017 1:39 pm
FLASH NEWS

ഡല്‍ഹിയിലെ ‘വിഐപി സംസ്‌കാര’ത്തിനെതിരെ ആഞ്ഞടിച്ച് റോബര്‍ട്ട് വധ്ര!

Published : 26th December 2015 | Posted By: G.A.G

Robert_Vadra

ന്യൂഡല്‍ഹി : ഡല്‍ഹിയിലെ വാഹനനിയന്ത്രണത്തിന്റെ പേരില്‍ വിഐപി സംസ്‌കാരത്തിനെതിരെ ആഞ്ഞടിച്ച്് പ്രിയങ്കാഗാന്ധിയുടെ ഭര്‍ത്താവ് റോബര്‍ട്ട് വധ്ര രംഗത്ത്. നിയന്ത്രണങ്ങളില്‍ നിന്ന് വിഐപികളെ ഒഴിവാക്കിയതിലാണ് വധ്ര തന്റെ ഫേസ് ബുക്ക് പേജില്‍ അമര്‍ഷം രേഖപ്പെടുത്തിയത്. ഒരു നിയമം ജനങ്ങളുടെ താല്‍പര്യം മുന്‍നിറുത്തിയാണെങ്കില്‍ അത് വിഐപികളുള്‍പ്പടെ എല്ലാവരും അനുസരിക്കണമെന്നുമാണ് വധ്ര ചൂണ്ടിക്കാട്ടിയത്.
സോണിയ ഗാന്ധിയുടെ മകളുടെ ഭര്‍ത്താവായതു കൊണ്ടു മാത്രം വി.ഐ.പി പരിഗണനയും ഇസഡ് പ്ലസ് കാറ്റഗറി സുരക്ഷയും അനുഭവിക്കുന്ന വധ്രയില്‍ നിന്നാണ് ഇത്തരമൊരു ആം ആദ്മി സ്റ്റൈല്‍ പ്രതികരണമെന്നതാണ് ഏവരെയും അമ്പരിപ്പിക്കുന്നത്. അടുത്ത കാലത്താണ് വിമാനത്താവളത്തിലെ പരിശോധനകളില്‍ നിന്ന് വിഐപി പരിഗണന നല്‍കി ഒഴിവാക്കുന്നവരുടെ പട്ടികയില്‍ നിന്ന് വധ്രയുടെ പേര് ഒഴിവാക്കപ്പെട്ടത്. രാഷ്ട്രപതിക്കും ക്യാബിനറ്റ് മന്ത്രിമാര്‍ക്കുമൊപ്പമായിരുന്നു വധ്ര ഏറെനാള്‍ ഈ വിഐപി പരിഗണന അനുഭവിച്ചു വന്നിരുന്നത്.

46902531.cmsഅതോടൊപ്പം മറ്റൊന്നുകൂടി ചൂണ്ടിക്കാണിക്കപ്പെടുന്നു. ഒറ്റ -ഇരട്ട നമ്പര്‍ കാറുകള്‍ക്ക്് ഇടവിട്ട ദിവസങ്ങളില്‍ ഡല്‍ഹിയിലെ നിരത്തുകളില്‍ ഏര്‍പ്പെടുത്തിയ വിലക്കില്‍ വിഐപികള്‍ക്ക് കാര്യമായ ഇളവ് നല്‍കിയിട്ടില്ല.  താനുള്‍പ്പടെയുള്ള  മന്ത്രിമാരും എല്ലാ സര്‍ക്കാര്‍ ഉദ്യോഗസ്ഥരും പുതിയ നടപടികള്‍ പാലിക്കണമെന്ന് കെജ്‌രിവാള്‍ വ്യക്തമാക്കിയിട്ടുണ്ട്. രാഷ്ട്രപതി, ഉപരാഷ്ട്രപതി, പ്രധാനമന്ത്രി, ഗവര്‍ണര്‍മാര്‍, ചീഫ് ജസ്റ്റിസ് ഓഫ് ഇന്ത്യ, ലോക്‌സഭാ സ്പീക്കര്‍, രാജ്യസഭാ ചെയര്‍മാന്‍, കേന്ദ്രമന്ത്രിമാര്‍, പ്രതിപക്ഷ നേതാവ്, ഡല്‍ഹി ഒഴിച്ചുള്ള സംസ്ഥാന മുഖ്യമന്ത്രിമാര്‍, സുപ്രീം കോടതി ജ!ഡ്ജിമാര്‍, ഡപ്യൂട്ടി സ്പീക്കര്‍മാര്‍ എന്നിവര്‍ക്കും അടിയന്തര സാഹചര്യത്തിനുപയോഗിക്കുന്ന വാഹനങ്ങള്‍ക്കുമാണ് ഇളവുള്ളത്. ഇതോടൊപ്പം വിഐപികളല്ലാത്ത ചിലര്‍ക്കും ഇളവ് നല്‍കിയിട്ടുണ്ട്.
ഒറ്റക്കോ കുട്ടികളോടൊപ്പമോ സഞ്ചരിക്കുന്ന വനിതകള്‍, സിഎന്‍ജി കാറുകള്‍ എന്നിവര്‍ക്കാണത്്. ജനുവരി ഒന്നു മുതല്‍ 15 വരെ ഞായറാഴ്ചകളിലൊഴികെ എല്ലാ ദിവസവും രാവിലെ എട്ടുമണിമുതല്‍ രാത്രി എട്ടുവരെയാണ് നിയന്ത്രണം. ഡല്‍ഹിയിലെ അന്തരീക്ഷ മലിനീകരണം കുറയ്ക്കുന്നതിന്റെ ഭാഗമായാണ് നടപടി. മലിനീകരണം കുറഞ്ഞ സിഎന്‍ജി വാഹനങ്ങള്‍ക്ക്്് ഇളവു നല്‍കുന്നതും അതുകൊണ്ടുതന്നെ.

(Visited 92 times, 1 visits today)
thanur-inner                            
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക