|    Nov 18 Sun, 2018 1:35 pm
FLASH NEWS
Home   >  Todays Paper  >  page 7  >  

ഡല്‍ഹിയിലും എന്‍സിആര്‍ മേഖലയിലും ഹരിത പടക്കങ്ങള്‍ മാത്രം വില്‍ക്കാം

Published : 1st November 2018 | Posted By: kasim kzm

ന്യൂഡല്‍ഹി: ദീപാവലി സമയത്ത് ഡല്‍ഹിയിലും ദേശീയ തലസ്ഥാന മേഖലയിലും ‘ഹരിത പടക്കങ്ങള്‍’ മാത്രം വില്‍ക്കാന്‍ അനുമതി നല്‍കിയ ഉത്തരവ് പുനപ്പരിശോധിക്കാന്‍ വിസമ്മതിച്ച് സുപ്രിംകോടതി.
നിര്‍മിച്ചുകഴിഞ്ഞ മലിനീകരണമുണ്ടാക്കുന്ന പടക്കങ്ങള്‍ വില്‍ക്കുന്നതിനും കോടതി നിരോധനമേര്‍പ്പെടുത്തിയിട്ടുണ്ട്. അതേസമയം, രാജ്യത്തിന്റെ മറ്റിടങ്ങളില്‍ അവ വിറ്റഴിക്കാമെന്നും കോടതി വ്യക്തമാക്കി. ഡല്‍ഹിയിലും പരിസര പ്രദേശങ്ങളിലും പടക്കങ്ങള്‍ വില്‍ക്കരുതെന്ന സുപ്രിംകോടതി വിധിയില്‍ ഇളവ് നല്‍കണമെന്നാവശ്യപ്പെട്ട് പടക്കനിര്‍മാതാക്കള്‍ നല്‍കിയ ഹരജിയിലാണ് സുപ്രിംകോടതിയുടെ സുപ്രധാന ഉത്തരവ്. ഡല്‍ഹിയില്‍ പടക്കങ്ങള്‍ വില്‍ക്കുന്നതില്‍ നേരത്തേ നിയന്ത്രണങ്ങള്‍ ഉണ്ടായിരുന്നുവെങ്കിലും അടുത്തിടെയാണ് സുപ്രിംകോടതി പൂര്‍ണ നിരോധനം ഏര്‍പ്പെടുത്തിയത്.
ദീപാവലി ആഘോഷം തലസ്ഥാനത്ത് കനത്ത വായുമലിനീകരണത്തിന് ഇടയാക്കുന്നുണ്ടെന്ന കണ്ടെത്തലിനെ തുടര്‍ന്നായിരുന്നു സുപ്രിംകോടതിയുടെ വിധി. കുറഞ്ഞ മലിനീകരണവും കുറഞ്ഞ ശബ്ദവും ഉണ്ടാക്കുന്ന ‘ഹരിത പടക്കങ്ങള്‍’ ഉപയോഗിക്കുന്നതിനും വില്‍ക്കുന്നതിനും ഒക്ടോബര്‍ 23ന് സുപ്രിംകോടതി അനുമതി നല്‍കിയിരുന്നു.

 

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss