|    Apr 27 Thu, 2017 6:52 am
FLASH NEWS

ഡല്‍ഹിക്ക് പൂനെ ഷോക്ക്

Published : 19th November 2016 | Posted By: SMR

പൂനെ:ഐഎസ്എല്ലില്‍ ഇന്നലെ നടന്നമല്‍സരത്തില്‍ കരുത്തരായ ഡല്‍ഹി ഡൈനാമോസിന് തോല്‍വി. ഗോളുകള്‍ നിറഞ്ഞുനിന്ന മല്‍സരത്തില്‍ 4-3 നാണ് പൂനെ വിജയം പിടച്ചെടുത്തത്. പൂനെയ്ക്കായി റോഡ്രിഗസും സിസോക്കോയുമാണ് ഗോള്‍ നേടിയത്. റോഡ്രിഗസ് മൂന്നു ഗോളുകള്‍ നേടിത്തിളങ്ങിയതാണ് പൂനെയ്ക്ക് രക്ഷയായത്.
വിരസമായിരുന്നു ആദ്യ പകുതി. മികച്ച മുന്നേറ്റങ്ങള്‍ നടന്നെങ്കിലും ഗോള്‍വലകുലുക്കാന്‍ 44 മിനിറ്റ് കാത്തിരിക്കേണ്ടിവന്നു. കളിയുടെരണ്ടാം മിനിറ്റില്‍ പൂനെയുടെ മികച്ച മുന്നേറ്റം ഗോളിലേക്കെത്തുമെന്നു കരുതിയെങ്കിലും കോര്‍ണറായി ഒതുങ്ങി. ജൊനാഥന്‍ ലൂക്ക കോര്‍ണര്‍ എടുത്തെങ്കിലും ഗോളിലേക്കെത്തിക്കാന്‍ താരത്തിനായില്ല.
ഡല്‍ഹിത്താരം ഫ്‌ളോറന്റ് മലൂദയെ ലക്ഷ്യമാക്കി സൗവിക് ചക്രവര്‍ത്തിയുടെ ലോങ് പാസ് കൃത്യമായി കണക്ട് ചെയ്യാന്‍ മലൂദയ്ക്കായില്ല. 14ാം മിനിറ്റില്‍ സൗമിക് ചക്രവര്‍ത്തി മികച്ച മുന്നേറ്റത്തിലൂടെ മെലൂദയ്ക്ക് പാസ് നല്‍കിയെങ്കിലും മെലൂദയുടെ ഷോട്ടിനെ മുന്നോട്ടു കയറി പിടിച്ച് പൂനെ ഗോളി അപകടം ഒഴിവാക്കി. 28ാം മിനിറ്റില്‍ അപ്രതീക്ഷിതമായി ലഭിച്ച പന്തിനെ എന്‍ഡോയെ ഷോട്ടെടുത്തെങ്കിലും മികച്ച സേവിലൂടെ ഡല്‍ഹി ഗോളി ടീമിനെ രക്ഷിച്ചു. മല്‍സരത്തിന്റെ ഒന്നാം പകുതിക്ക് തൊട്ടുമുമ്പ് കീന്‍ ലൂയിസ് ഡല്‍ഹിക്കായി ലക്ഷ്യം കണ്ടു. പോസ്റ്റിന് തൊട്ടുമുമ്പില്‍വെച്ച് മെമോ നല്‍കിയ പാസിനെ ലൂയിസ് കൃത്യമായി വലയിലെത്തിക്കുകയായിരുന്നു.
രണ്ടാം പകുതിയില്‍ ഇരു ടീമുകളും ഉണര്‍ന്നു കളിച്ചു. ആറു ഗോളുകളാണ് രണ്ടാം പകുതിയില്‍ പിറന്നത്. മല്‍സരത്തിന്റെ അവസാന നിമിഷം വരെ നിറഞ്ഞുനിന്ന ആവേശത്തിനൊടുവില്‍ ആതിഥേയരായ പൂനെ സ്വന്തം മൈതാനത്ത് വിജയം പിടിച്ചുവാങ്ങുകയായിരുന്നു. കാണികള്‍ക്കിടയില്‍ പൂനെ ജഴ്‌സി അണിഞ്ഞ് ഹൃതിക് റോഷനും എത്തിയപ്പോള്‍ പൂനെ മല്‍സരത്തില്‍ കളം നിറഞ്ഞാടി വിജയം പിടിച്ചെടുത്തു.ഇന്ന് നടക്കുന്ന മല്‍സരത്തില്‍ ബ്ലാസ്‌റ്റേഴ്‌സ് ജയിച്ചാല്‍ പോയിന്റ് പട്ടികയില്‍ ഒന്നാംസ്ഥാനത്തെത്താം.

                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day