|    Jul 23 Sun, 2017 4:25 am
FLASH NEWS
Home   >  Todays Paper  >  page 11  >  

ഡല്‍ഹിക്ക് തകര്‍പ്പന്‍ വിജയം

Published : 4th May 2016 | Posted By: SMR

രാജ്‌കോട്ട്: ഐപിഎല്ലില്‍ ഇന്നലെ നടന്ന മല്‍സരത്തില്‍ ഗുജറാത്ത് ലയണ്‍സിനെതിരേ ഡല്‍ഹി ഡെയര്‍ഡെവിള്‍സിന് 8 വിക്കറ്റ് വിജയം.സ്‌കോര്‍ ഗുജറാത്ത് 20 ഓവറില്‍ 7ന് 149 റണ്‍സ്.ഡല്‍ഹി 17.2 ഓവറില്‍ 2ന് 150 റണ്‍സ്.
ടോസ് നഷ്ടപ്പെട്ട് ആദ്യം ബാറ്റ് ചെയ്ത ഗുജറാത്ത് നിരയില്‍ ദിനേഷ് കാര്‍ത്തിക്(53),ജഡേജ(36*) ,സുരേഷ് റെയ്‌ന(24), ഡ്വയ്ന്‍ സ്മിത്ത്(15) എന്നിവര്‍ ഭേദപ്പെട്ട പ്രകടനം നടത്തി.
മറുപടി ബാറ്റിങിനിറങ്ങിയ ഡല്‍ഹി ക്വിന്റന്‍ ദി കോക്കിന്റേയും(46)റിശാബ് പാന്‍ദിന്റേയും(69),സഞ്ജു സാംസണിന്റേയും(19) ബാറ്റിങ് മികവില്‍ വിജയം അനായാസം കൈപിടിയിലൊതുക്കി.
ഡല്‍ഹിക്കു വേണ്ടി ശഹ് ബാസ് നദീം രണ്ടും സഹീര്‍ ഖാന്‍,മുഹമ്മദ് ഷമി,അമിത് മിശ്ര,മോറിസ് എന്നിവര്‍ ഓരോ വിക്കറ്റ് വീതവും വീഴ്ത്തി.

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക