|    Sep 23 Sun, 2018 12:35 am
FLASH NEWS
Home   >  Sports  >  Cricket  >  

ഡല്‍ഹികോട്ട തകര്‍ത്ത് പഞ്ചാബ്; ചെന്നൈയെ മറികടന്ന് പട്ടികയില്‍ തലപ്പത്ത്

Published : 23rd April 2018 | Posted By: vishnu vis

ന്യൂഡല്‍ഹി: ഐപിഎല്ലിലെ ആവേശ പോരാട്ടത്തിനൊടുവില്‍ ഡല്‍ഹി ഡെയര്‍ഡെവിള്‍സിനെ കീഴടക്കി കിങ്‌സ് ഇലവന്‍ പഞ്ചാബ്. നാല് റണ്‍സിനാണ് പഞ്ചാബ് വിജയം സ്വന്തമാക്കിയത്. ആദ്യം ബാറ്റ് ചെയ്ത പഞ്ചാബ് 20 ഓവറില്‍ എട്ട് വിക്കറ്റിന് 143 റണ്‍സടിച്ചപ്പോള്‍ മറുപടിക്കിറങ്ങിയ ഡല്‍ഹിക്ക് 20 ഓവറില്‍ എട്ട് വിക്കറ്റിന് 139 റണ്‍സെടുക്കാനെ കഴിഞ്ഞുള്ളു. ശ്രേയസ് അയ്യര്‍ (57) അര്‍ധ സെഞ്ച്വറിയോടെ പൊരുതി നോക്കിയെങ്കിലും ഡല്‍ഹിയെ വിജയിപ്പിക്കാനായില്ല. പഞ്ചാബിന് വേണ്ടി ആന്‍ഡ്രെ ടൈ മുജീബുര്‍ റഹ്മാന്‍ അങ്കിത് രജപുത് എന്നിവര്‍ രണ്ട് വിക്കറ്റുകള്‍ വീഴ്ത്തി.
നേരത്തെ ആദ്യം ബാറ്റ് ചെയ്ത പഞ്ചാബ് നിരയില്‍ കരുണ്‍ നായരാണ് ടോപ് സ്‌കോറര്‍ (32 പന്തില്‍ 34). ഓപണര്‍ കെ എല്‍ രാഹുല്‍ (15 പന്തില്‍ 23), മായങ്ക് അഗര്‍വാള്‍ (16 പന്തില്‍ 21), ഡേവിഡ് മില്ലര്‍ (19 പന്തില്‍ 26) എന്നിവരാണ് പഞ്ചാബിന്റെ മറ്റ് സ്‌കോറര്‍മാര്‍. ഡല്‍ഹിക്ക് വേണ്ടി ലിയാം പ്ലക്കറ്റ് നാല് ഓവറില്‍ 17 റണ്‍സ് വഴങ്ങി മൂന്ന് വിക്കറ്റുകള്‍ സ്വന്തമാക്കി. ജയത്തോടെ ആറ് മല്‍സരത്തില്‍ നിന്ന് 10 പോയിന്റുകളുമായി പഞ്ചാബ് ഒന്നാം സ്ഥാനത്തെത്തി.

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss