|    Feb 21 Wed, 2018 4:27 pm
FLASH NEWS

ഡയാലിസിസ് സെന്ററിന്റെ പ്രവര്‍ത്തനം ഇന്ന് ആരംഭിക്കും

Published : 9th January 2017 | Posted By: fsq

 

മട്ടാഞ്ചേരി: വിവാദങ്ങള്‍ക്കൊടുവില്‍ ഫോര്‍ട്ട്‌കൊച്ചി ഡയാലിസിസ് സെന്ററിന്റെ പ്രവര്‍ത്തനം ഇന്ന് ആരംഭിക്കും. ഇന്ന് രാവിലെ എട്ടരയോടെ ആദ്യ ഡയാലിസീസിനായി ആളെ കയറ്റും.ഒമ്പതോടെ ആദ്യ ഡയാലിസീസ് നടക്കുമെന്ന് ആശുപത്രി അധികൃതര്‍ വ്യക്തമാക്കി. ഒരു വര്‍ഷം മുമ്പ് അന്നത്തെ ആരോഗ്യമന്ത്രി ഉദ്്ഘാടനം ചെയ്ത ഡയാലിസിസ് സെന്റര്‍ രണ്ടാഴ്ച മുമ്പ്  എല്‍ഡിഎഫിന്റെ നേതൃത്വത്തില്‍ വീണ്ടും ഉദ്്ഘാടനം ചെയ്‌തെങ്കിലും പ്രവര്‍ത്തിക്കാതിരുന്നത് ഏറെ പ്രതിഷേധത്തിനിടയാക്കിയിരുന്നു. കൊച്ചി നഗരസഭ മേയറെ കൊണ്ട് ഉല്‍ഘാടനം ചെയ്യിക്കാന്‍ തീരുമാനിച്ച പശ്ചാത്തലത്തിലാണ് എല്‍ഡിഎഫ് നഗരസഭ പ്രതിപക്ഷ നേതാവ് കെ ജെ ആന്റണിയെ കൊണ്ട് ഉദ്്ഘാടനം ചെയ്യിച്ചത്. എന്നാല്‍ ഉദ്്ഘാടനം മാമാങ്കം കഴിഞ്ഞിട്ടും ഒരു രോഗിയെ പോലും ഡയാലിസിസ് ചെയ്യാന്‍ കഴിയാത്തത് വലിയ നാണക്കേടുണ്ടാക്കിയിരുന്നു. കഴിഞ്ഞ 26 ന് രോഗികളെ ബുക്ക് ചെയ്തതാണെങ്കിലും നടന്നില്ല. വാട്ടര്‍ അതോറിറ്റി വിതരണം ചെയ്യുന്ന ശുദ്ധജലത്തില്‍ ആല്‍ക്കലൈന്റെ അംശം കൂടുതലുണ്ടെന്നതാണ് സെന്ററിന്റെ പ്രവര്‍ത്തനം ആരംഭിക്കുന്നതിന് തടസ്സമായതെന്നാണ് പറഞ്ഞിരുന്നത്. കൂടാതെ ഡയാലിസിസിനുള്ള ലായനിയില്‍ സോഡിയം, പൊട്ടാസ്യം എന്നിവയുടെ സാന്നിധ്യം കൂടുതലുള്ളതിനാല്‍ ഉപയുക്തമാവില്ലെന്നും പറഞ്ഞിരുന്നത്. ജില്ലയില്‍ നിരവധി ഡയാലിസിസ് സെന്റര്‍ പ്രവര്‍ത്തിക്കുന്നുണ്ടെന്നിരിക്കെ ഫോര്‍ട്ട്‌കൊച്ചിയിലെ ഡയാലിസിസ് സെന്റര്‍ തുറന്ന് പ്രവര്‍ത്തിപ്പിക്കുന്നതില്‍ അധികൃതര്‍ പുലര്‍ത്തുന്ന മൗനം സ്വകാര്യ സെന്ററുകളെ സഹായിക്കാനാണെന്ന ആക്ഷേപം ഉയര്‍ന്നിരുന്നു. ഒരേ സമയം ഏഴുപേര്‍ക്ക് ഡയാലിസിസ് ചെയ്യുവാനുള്ള സൗകര്യമാണ് ഇവിടെയുള്ളത്. കുറഞ്ഞ നിരക്കില്‍ ഡയാലിസിസ് ചെയ്യുവാനാണ് തീരുമാനം. ഇതിനായി സൊസൈറ്റി രൂപീകരിക്കുവാനും തീരുമാനമുണ്ട്.

  ......................................................................................................................                                                                          
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss