|    Feb 18 Sun, 2018 4:27 am
FLASH NEWS

ഡയാലിസിസ് സെന്റര്‍ നിര്‍മാണം ഇഴയുന്നു; രോഗികള്‍ക്ക് ദുരിതം

Published : 10th December 2017 | Posted By: kasim kzm

സുല്‍ത്താന്‍ ബത്തേരി: താലൂക്ക് ആശുപത്രയില്‍ മൂന്ന്് വര്‍ഷംമുമ്പ് അനുവദിച്ച ഡയാലിസ് സെന്ററിന്റെ നിര്‍മാണപ്രവൃത്തികള്‍ ഇഴഞ്ഞുനീങ്ങുന്നു. എംഎസ്ഡിപി ഫണ്ടില്‍ നിന്നും അനുവദിച്ച ഒരു കോടി രൂപ ചെലവിലാണ് സെന്റര്‍ നിര്‍മിക്കുന്നത്. ഇതു പ്രവര്‍ത്തനമാരംഭിച്ചാല്‍ ഒരേസമയം 17 കിഡ്‌നി രോഗികള്‍ക്ക് ഡയാലിസിസ് ചെയ്യാനാവും. നിര്‍ധനരായ വൃക്കരോഗികള്‍ക്ക് കുറഞ്ഞ ചെലവില്‍ ഡയാലിസിസ് സംവിധാനം ഏര്‍പ്പെടുത്തുകയെന്ന ലക്ഷ്യത്തോടെയാണ് സുല്‍ത്താന്‍ ബത്തേരി താലൂക്ക് ആശൂപത്രി സ്ഥിതി ചെയ്യുന്ന ഫെയര്‍ലാന്റില്‍ സെന്ററിന്റെ നിര്‍മാണ പ്രവൃത്തികള്‍ ആരംഭിച്ചത്. മൂന്നു വര്‍ഷം മുമ്പ് എംഎസ്ഡിപി ഫണ്ടില്‍ ഉള്‍പ്പെടുത്തി ഒരു കോടി രൂപ ചെലവിലാണ് ഡയാലിസിസ് സെന്റര്‍ വിഭാവനം ചെയ്തത്. തുടര്‍ന്ന് കെട്ടിടത്തിന്റെ നിര്‍മാണ പ്രവൃത്തികള്‍ ജില്ലാ നിര്‍മിതികേന്ദ്രത്തെ ഏല്‍പിച്ചു. എന്നാല്‍, മൂന്നുവര്‍ഷം പിന്നിടുമ്പോഴും സെന്റര്‍ പ്രവര്‍ത്തിപ്പിക്കാന്‍ അധികൃതര്‍ക്കായിട്ടില്ല. നിലവില്‍ കെട്ടിടത്തില്‍ വയറിങ് ജോലികള്‍ നടക്കുകയാണ്. ഇതു പൂര്‍ത്തിയാക്കി കെട്ടിടം ആരോഗ്യവകുപ്പിന് വിട്ടുകൊടുത്തതിനുശേഷം മാത്രമേ കെട്ടിടനമ്പര്‍ വാങ്ങി വൈദ്യുതിക്കായി അപേക്ഷിക്കാന്‍ കഴിയൂ. പ്രവര്‍ത്തനം തുടങ്ങിയാല്‍ നിര്‍ധന രോഗികള്‍ക്ക് സ്വകാര്യ ആശുപത്രികളെ ആശ്രയിക്കാതെ തന്നെ ഡയാലിസിസ് ചെയ്യാന്‍ സാധിക്കും. അതേസമയം, കിടക്കകളും മറ്റുപകരണങ്ങളും വാങ്ങുന്നതിനുള്ള നടപടികള്‍ ആരംഭിച്ചതായും നിര്‍മാണപ്രവൃത്തികള്‍ പൂര്‍ത്തിയാക്കി 2018 ഏപ്രില്‍ മാസത്തോടെ സെന്ററിന്റെ പ്രവര്‍ത്തനം ആരംഭിക്കാനാണ് ഉദ്ദേശിക്കുന്നതെന്നും ആശുപത്രി അധികൃതര്‍ അറിയിച്ചു.

  ......................................................................................................................                                                                          
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss