|    Jun 18 Mon, 2018 7:35 am
FLASH NEWS

ഡയാലിസിസ് നിധിയിലേക്ക് സ്വര്‍ണവള ഊരി നല്‍കി കല്യാണിയമ്മ

Published : 5th August 2017 | Posted By: fsq

 

കുറ്റിയാടി: സ്‌നേഹസ്പര്‍ശം ഡയാലിസിസ്— നിധിയിലേക്ക്— സ്വര്‍ണ്ണവള ഊരി നല്‍കി വീട്ടമ്മ മാതൃകയായി. കായക്കൊടി പഞ്ചായത്തിലെ ആക്കല്‍ കല്യാണിയമ്മയാണു സ്വര്‍ണ്ണവള ഊരി നല്‍കി നാടിനു അഭിമാനമായത്. ആക്കല്‍ എല്‍വി എല്‍പി സ്‌ക്കൂള്‍ അസംബ്ലിയില്‍ വെച്ച്— അധ്യാപകരും വിദ്യാര്‍ഥികളും നിധിയിലേക്ക്— സ്വരൂപിച്ച തുക ഏറ്റുവാങ്ങല്‍ ചടങ്ങ് കാണാനെത്തിയതായിരുന്നു സ്‌ക്കൂള്‍ മാനേജര്‍ ഇ കെ നാണുവിന്റെ മാതാവായ ഈ വീട്ടമ്മ. ഇ കെ വിജയന്‍ എംഎല്‍എ ചടങ്ങ്— ഉദ്ഘാടനം ചെയ്യുന്നതിനിടെ വേദിയിലെത്തിയ നാരായണിയമ്മ തന്റെ വള എംഎല്‍എയുടെ കൈവശം ഊരി നല്‍കുകയായിരുന്നു. “എനിക്ക്— വയസായി, ഇനി ഈ സ്വര്‍ണ്ണം ആര്‍ക്കെങ്കിലും ഉപകരിക്കട്ടെ” എന്നു കൂടി ഈ വീട്ടമ്മ പറഞ്ഞപ്പോള്‍ സദസില്‍ നിന്നും നിര്‍ത്താതെ കരഘോഷം മുഴങ്ങി. വേദിയില്‍ വെച്ച്— സ്‌ക്കൂള്‍ അധ്യാപിക ലോലിതയുടെ മകള്‍ ഗാഥയുടെ സ്വര്‍ണ്ണമോതിരവും ഡയാലിസിസ്— നിധിയിലേക്ക്— ഊരി നല്‍കി. പിടിഎ പ്രസിഡന്റ്— സി പി അശോകന്‍ അധ്യക്ഷതവഹിച്ചു. പഞ്ചായത്ത്— പ്രസിഡന്റ്— കെ ടി അശ്വതി, പി പി നാണു, എം  കെ ശശി, പ്രധാനാധ്യാപകന്‍ ജി പി കൃഷ്ണന്‍, വി പി കുഞ്ഞബ്ദുല്ല സംസാരിച്ചു.  11, 12 തിയ്യതികളില്‍ ഡയാലിസിസ്— വിഭവ സമാഹരണ യജ്ഞം പൂര്‍ത്തിയാവും.

  ......................................................................................................................                                                                          
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss