|    Feb 20 Tue, 2018 9:34 am
FLASH NEWS

ഡയാറാ സ്ട്രീറ്റിലെത്തിയാല്‍ മൂക്കു പൊത്താം

Published : 20th January 2017 | Posted By: fsq

 

പാലക്കാട്: പാലക്കാട് നഗരത്തിലെ സ്വകാര്യ സ്ഥാപനങ്ങളില്‍ നിന്നും ശേഖരിക്കുന്ന മാലിന്യങ്ങള്‍ തള്ളാനും  കത്തിക്കാനുമുള്ള സ്ഥലമായി ഡയാറാ സ്ട്രീറ്റ്  മാറിയതോടെ  പരിസരവാസികളുടെ ജീവിതം ദുസ്സഹമായി. സ്വകാര്യ വ്യക്തിയുടെ ചുറ്റുമതിലില്ലാത്ത കോമ്പൗണ്ടിലേക്ക് മാലിന്യങ്ങള്‍ തള്ളുകയാണ്. രാത്രി ഇവ കത്തിക്കുകയും ചെയ്യുന്നു. ലോഡ് കണക്കിന് പ്ലാസ്റ്റിക് വേസ്റ്റുകള്‍, റെക്‌സിന്‍ വേസ്റ്റ്, ടയറുകള്‍, ഫ്രിഡ്ജ് നന്നാക്കുന്നവരുടെ മാലിന്യങ്ങള്‍ അടക്കം മാരകമായ രോഗങ്ങള്‍ പരത്തുന്ന മാലിന്യങ്ങളാണ് ദിവസേന കത്തിച്ചു വരുന്നത്്. ഇതിലൂടെ ഉല്‍പ്പാദിപ്പിക്കപ്പെടുന്ന ഫഌറോ ക്ലോറോഫോം വാതകങ്ങള്‍ ശ്വസിച്ച് കൊച്ചുകുട്ടികള്‍ ഉള്‍പ്പെടെയുള്ളവര്‍ക്ക് ശ്വാസകോശരോഗങ്ങളും മറ്റ് മാരകരോഗങ്ങളും പിടിപെടാന്‍ തുടങ്ങിയതായും ആരോഗ്യ വകുപ്പും ചൂണ്ടിക്കാട്ടുന്നു.   നഗരസഭയില്‍ പുതിയ ഭരണസമിതി അധികാരത്തില്‍ വന്നതിനുശേഷം   വര്‍ഷങ്ങളായി കുമിഞ്ഞുകൂടിയ മാലിന്യങ്ങള്‍ തന്നെ  മണ്ണിനടിയില്‍ മൂടിയ നിലയിലാണ്. മാലിന്യങ്ങള്‍ തള്ളാനുള്ള സ്ഥലമാണിതെന്ന പ്രതീതി വന്നതോടെ തൊട്ടടുത്ത പ്രദേശങ്ങളിലെ ജനങ്ങളും അവരുടെ വേസ്റ്റുകള്‍ വലിച്ചെറിയാനുള്ള സ്ഥലമാക്കി ഡയാറാ സ്ട്രീറ്റിനെ മാറ്റിക്കഴിഞ്ഞു. വീണ്ടും മാലിന്യങ്ങള്‍ നിറയാന്‍ തുടങ്ങിയതോടെ അധികൃതര്‍ക്ക് ഇക്കാര്യത്തില്‍ താല്‍പ്പര്യം ഇല്ലാതായി. സ്വകാര്യ വ്യക്തിയുടെ ചുറ്റുമതിലില്ലാത്ത സ്ഥലമായതിനാല്‍ ഇവിടെ തള്ളുന്ന മാലിന്യങ്ങള്‍ നീക്കം ചെയ്യാനോ നടപടി എടുക്കാനോ ശുചീകരണ തൊഴിലാളികള്‍ക്കോ നഗരസഭാ അധികൃതര്‍ക്കോ താല്‍പ്പര്യമില്ല. ദുരിതങ്ങള്‍ സഹിക്കുന്നതാകട്ടെ  പരിസരങ്ങളില്‍ താമസിക്കുന്ന ജനങ്ങളും.

  ......................................................................................................................                                                                          
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss