|    Mar 31 Fri, 2017 12:06 am
FLASH NEWS

ഡയല്‍ 139; ട്രെയിന്‍ ടിക്കറ്റ് റദ്ദാക്കാം

Published : 30th April 2016 | Posted By: SMR

ന്യൂഡല്‍ഹി: ട്രെയിന്‍ യാത്രക്കാര്‍ക്ക് ഫോണിലൂടെ ടിക്കറ്റ് റദ്ദാക്കാനുള്ള സംവിധാനം നിലവില്‍ വന്നു. 139 എന്ന നമ്പറില്‍ വിളിച്ച് റദ്ദാക്കേണ്ട ടിക്കറ്റിന്റെ വിവരം പറഞ്ഞാല്‍ ഒരു പാസ്‌വേഡ് ലഭിക്കും. ഇത് റിസര്‍വേഷന്‍ കൗണ്ടറില്‍ അറിയിച്ചാല്‍ പണം തിരിച്ചുലഭിക്കുന്ന രീതിയിലാണ് സംവിധാനം. ഐആര്‍സിടിസി വെബ്‌സൈറ്റിലൂടെയും ടിക്കറ്റ് റദ്ദാക്കാന്‍ സൗകര്യമുണ്ട്.
യാത്രക്കാരുടെ ബുദ്ധിമുട്ടുകള്‍ ലഘൂകരിക്കാന്‍ ഇതുവഴി സാധിക്കുമെന്ന് മന്ത്രി സുരേഷ് പ്രഭു വ്യക്തമാക്കി. വിദേശ പൗരന്മാര്‍ക്കും വിദേശ ഇന്ത്യക്കാര്‍ക്കും അന്താരാഷ്ട്ര ഡെബിറ്റ് ആന്റ് ക്രെഡിറ്റ് കാര്‍ഡിലൂടെ ടിക്കറ്റ് ബുക്ക് ചെയ്യാനുള്ള സംവിധാനവും നിലവില്‍വന്നു.

thanur-inner                            
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day