|    Nov 16 Fri, 2018 11:40 pm
FLASH NEWS
Home   >  Todays Paper  >  Page 4  >  

ഡബ്ല്യൂസിസിയുടെ ഹരജി 18ന് പരിഗണിക്കാന്‍ മാറ്റി

Published : 8th November 2018 | Posted By: kasim kzm

കൊച്ചി: സിനിമാ മേഖലയിലെ ലൈംഗികാതിക്രമ പരാതികള്‍ പരിഗണിക്കാന്‍ പ്രത്യേക സമിതിക്ക് രൂപംനല്‍കണമെന്നാവശ്യപ്പെട്ട് വനിതാ ചലച്ചിത്ര പ്രവര്‍ത്തകരുടെ കൂട്ടായ്മയായ ഡബ്ല്യൂസിസി നല്‍കിയ ഹരജി ഹൈക്കോടതി നവംബര്‍ 18ന് പരിഗണിക്കാന്‍ മാറ്റി. തൊഴിലിടങ്ങളിലെ ലൈംഗികാതിക്രമം തടയാനുള്ള നിയമം ഫലപ്രദമായി നടപ്പാക്കുന്നുണ്ടോയെന്നറിയാന്‍ ഓഡിറ്റിങ് നടത്തണമെന്ന് ആവശ്യപ്പെട്ട് സെന്റര്‍ ഫോര്‍ കോണ്‍സ്റ്റിറ്റിയൂഷനല്‍ റൈറ്റ്‌സ്, റിസര്‍ച്ച് ആന്റ് അഡ്വോക്കസി എന്ന സംഘടന നല്‍കിയ ഹരജി ഹൈക്കോടതി ഡബ്ല്യൂസിസിയുടെ ഹരജിക്കൊപ്പം പരിഗണിക്കാന്‍ മാറ്റി. രാഷ്ട്രീയപ്പാര്‍ട്ടികളെയും മാധ്യമപ്രവര്‍ത്തകരുടെ സംഘടനകളെയും സിനിമാ സംഘടനകളെയും എതിര്‍ കക്ഷികളാക്കിയാണ് ഹരജി നല്‍കിയിട്ടുള്ളത്. എതിര്‍കക്ഷികളായ കോണ്‍ഗ്രസ്, ബിജെപി, സിപിഎം തുടങ്ങിയ പാര്‍ട്ടികള്‍ക്ക് കോടതി നോട്ടീസ് അയച്ചു.
യുവതിയുടെ മരണം: ഭര്‍ത്താവിന്റെ അറസ്റ്റ് രേഖപ്പെടുത്തി
മാള: പുത്തന്‍ചിറ പേന്‍തുരുത്തിലെ സ്വകാര്യ ഫാമില്‍ ഇതരസംസ്ഥാന തൊഴിലാളിയായ യുവതിയെ ശരീരത്തില്‍ പരിക്കുകളോടെ മരിച്ചനിലയില്‍ കണ്ടെത്തിയ സംഭവത്തില്‍ ഭര്‍ത്താവിനെ പോലിസ് അറസ്റ്റ് ചെയ്തു. ഭര്‍ത്താവ് വെസ്റ്റ്ബംഗാള്‍ സ്വദേശി ബിനു ഒറോന്‍ (36) നെയാണു വിശദമായ ചോദ്യംചെയ്യലിനു ശേഷം പോലിസ് അറസ്റ്റ് ചെയ്തത്. മദ്യപിച്ചുള്ള തര്‍ക്കത്തിനിടയില്‍ ഉണ്ടായ മര്‍ദനത്തി ലാണു മരണം സംഭവിച്ചത്. വെസ്റ്റ് ബംഗാള്‍ സ്വദേശിനി സുശീല (29)യെയാണ് പീറ്റര്‍ എന്നയാളുടെ ഉടമസ്ഥതയിലുള്ള സ്വകാര്യ ഫാമില്‍ കഴിഞ്ഞദിവസം മരിച്ചനിലയില്‍ കണ്ടെത്തിയത്.

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss