|    Dec 16 Sun, 2018 7:20 am
FLASH NEWS
Home   >  Todays Paper  >  Page 4  >  

ഡബ്ല്യുസിസിയുടെ ഹരജിയില്‍ അമ്മയ്ക്കും സര്‍ക്കാരിനും നോട്ടീസ് നല്‍കാന്‍ നിര്‍ദേശം

Published : 18th October 2018 | Posted By: kasim kzm

കൊച്ചി: ചലച്ചിത്ര താരങ്ങളുടെ സംഘടനയായ “അമ്മയി ല്‍ ലൈംഗികാതിക്രമ പരാതികള്‍ പരിഗണിക്കാന്‍ പ്രത്യേക കമ്മിറ്റിക്ക് രൂപംനല്‍കണമെന്ന് ആവശ്യപ്പെട്ട് വനിതാ സിനിമാ പ്രവര്‍ത്തകരുടെ സംഘടനയായ വിമന്‍ ഇന്‍ സിനിമാ കലക്റ്റീവ് (ഡബ്ല്യുസിസി) ന ല്‍കിയ ഹരജിയില്‍ “അമ്മയ്ക്കും സര്‍ക്കാരിനും നോട്ടീസ് നല്‍കാന്‍ ഹൈക്കോടതി നിര്‍ദേശം.
അമ്മയ്ക്ക് പ്രത്യേക ദൂതന്‍ മുഖേന നോട്ടീസ് നല്‍കാനാണു ചീഫ് ജസ്റ്റിസ് ഉള്‍പ്പെട്ട ഡിവിഷന്‍ ബെഞ്ചിന്റെ നിര്‍ദേശം. സിനിമാ മേഖലയില്‍ പ്രവര്‍ത്തിക്കുന്ന സ്ത്രീകള്‍ക്കു നേരെ ലൈംഗികാതിക്രമങ്ങള്‍ വ ര്‍ധിച്ചുവരുന്ന സാഹചര്യത്തി ല്‍ ഇത്തരമൊരു സമിതി അനിവാര്യമാണെന്നും “അമ്മയുടെ നേതൃത്വം ഇത്തരമൊരു കമ്മിറ്റിക്ക് രൂപംനല്‍കാതിരിക്കുന്നതു സ്വേച്ഛപരമാണെന്നും ചൂണ്ടിക്കാട്ടിയാണ് ഡബ്ല്യുസിസിയും ഈ സംഘടനയുടെ പ്രസിഡന്റായ റിമ കല്ലിങ്കലും ഹൈക്കോടതിയില്‍ പൊതുതാല്‍പര്യ ഹരജി നല്‍കിയത്. തൊഴിലിടങ്ങളിലെ ലൈംഗിക ചൂഷണവും പീഡനവും തടയാന്‍ പാര്‍ലമെന്റ് 2013 ല്‍ നിയമവും പാസാക്കിയിട്ടുണ്ട്. എങ്കിലും ഒരു സിനിമയുടെ ഷൂട്ടിങിനിടെയുണ്ടാവുന്ന പീഡന പരാതികള്‍ സിനിമ പൂര്‍ത്തിയാവുന്നതോടെ ഇല്ലാതാവുന്ന സ്ഥിതിയാണു നിലവിലുള്ളതെന്നും ഹരജിയില്‍ ചൂണ്ടിക്കാട്ടുന്നു. സംസ്ഥാന വനിതാ ശിശുവികസന വകുപ്പ് സ്‌പെഷ്യല്‍ സെക്രട്ടറി, “അമ്മ’ എന്നിവരെ എതിര്‍കക്ഷികളാക്കിയാണ് ഹരജി നല്‍കിയിട്ടുള്ളത്.

 

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss