|    Jan 16 Mon, 2017 8:32 pm
FLASH NEWS

ഡബ്ല്യുഎംഒയില്‍ 58 യുവതികള്‍ സുമംഗലികളായി

Published : 3rd May 2016 | Posted By: SMR

മുട്ടില്‍: വയനാട് മുസ്‌ലിം ഓര്‍ഫനേജ് സംഘടിപ്പിച്ച പന്ത്രണ്ടാമത് സ്ത്രീധനരഹിത വിവാഹസംഗമം ഓര്‍ഫനേജ് അങ്കണത്തില്‍ നടന്നു. ഹിന്ദു, മുസ്‌ലിം കുടുംബങ്ങളില്‍ നിന്നുള്ള 116 യുവതീയുവാക്കളാണ് വിവാഹിതരായത്. ഇതോടെ ഡബ്ല്യുഎംഒ വിവാഹസംഗമങ്ങളിലൂടെ 1,628 നിര്‍ധനരെ ദാമ്പത്യത്തിലേക്ക് നയിച്ചു.
പൊതുസമ്മേളനം ഉദ്ഘാടനവും നിക്കാഹ് മുഖ്യകാര്‍മികത്വവും ഖത്തര്‍ കെഎംസിസി ചെയര്‍മാന്‍ പി എച്ച് എസ് തങ്ങള്‍ നിര്‍വഹിച്ചു. കൊടുങ്ങല്ലൂര്‍ ചേരമാന്‍ പെരുമാള്‍ ജുമാമസ്ജിദ് ഇമാം സൈഫുദ്ദീന്‍ അല്‍ ഖാസിമി ഖുതുബ നിര്‍വഹിച്ചു. കാളാവ് സൈതലവി മുസ്‌ല്യാര്‍, ഗുരു ത്യാഗീശ്വര സ്വാമി തുടങ്ങി നിരവധി പ്രമുഖര്‍ പങ്കെടുത്തു. ഡബ്ല്യുഎംഒ പ്രസിഡന്റ് കെ കെ അഹ്മദ് ഹാജി അധ്യക്ഷത വഹിച്ചു. എം എ മുഹമ്മദ് ജമാല്‍ സന്ദേശം നല്‍കി. കവി പി കെ ഗോപി, മുഹമ്മദ് പാറക്കടവ്, സി വി എം വാണിമേല്‍, ഹമീദ് പോതിമഠത്തില്‍, മജീദ് മണിയോടന്‍, അണക്കായി റസാഖ്, മൊയ്തീന്‍കുട്ടി പിണങ്ങോട് സംസാരിച്ചു. കെ ടി ഹംസ മുസ്‌ല്യാര്‍ ഉദ്‌ബോധന പ്രസംഗം നടത്തി. ഹാഫിള് സയ്യിദ് മിഅ്‌റാജ് തങ്ങള്‍, ഹുസ്‌ന ഹാഫിള എന്നിവര്‍ ഖിറാഅത്ത് നടത്തി. ഡബ്ല്യുഎംഒ ജിദ്ദ ഹോസ്റ്റലില്‍ 10 ഹൈന്ദവ യുവതികള്‍ കതിര്‍മണ്ഡപത്തില്‍ വിവാഹിതരായി. വര്‍ക്കല ഗുരുകുലാശ്രമം ഗുരു ത്വാഗീശ്വര സ്വാമി മുഖ്യ കാര്‍മികത്വം വഹിച്ചു. ഡബ്ല്യുഎംഒ വിവാഹസംമത്തിന് സത്യത്തിന്റെ നന്മയുടെയും സൗരഭ്യമുണ്ടെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു. പ്രശസ്ത കവി പി കെ ഗോപി മുഖ്യപ്രഭാഷണം നടത്തി. കണ്ണൂര്‍ അപൂര്‍വാശ്രമം സ്വാമിനി പ്രേം വൈശാലി, കെ എസ് സുജ, ഉഷാകുമാരി, കെ ടി സൂപ്പി, പി കെ അബൂബക്കര്‍ സംസാരിച്ചു. അഡ്വ. ചാത്തുക്കുട്ടി അധ്യക്ഷത വഹിച്ചു. പി കെ ജയലക്ഷ്മി, എം വി ശ്രേയാംസ്‌കുമാര്‍, സി കെ ശശീന്ദ്രന്‍, സദാനന്ദന്‍, വിനയകുമാര്‍, കെ ഇ റഊഫ്, കുമാരന്‍ മാസ്റ്റര്‍, ചന്ദ്രന്‍ പങ്കെടുത്തു. ഈശ്വരന്‍ നമ്പൂതിരി കര്‍മങ്ങള്‍ക്ക് നേതൃത്വം നല്‍കി. സ്ത്രീധനമോ മറ്റോ ഉപാധികളാവാതെ വിവാഹത്തിന് തയ്യാറായ നിര്‍ധന കുടുംബങ്ങളില്‍ നിന്നുള്ളവരെയാണ് സ്‌ക്രീനിങ് കമ്മിറ്റി തിരഞ്ഞെടുത്തത്. 2005ലാണ് ഡബ്ല്യുഎംഒ സ്ത്രീധനരഹിത വിവാഹസംഗമത്തിന് തുടക്കമിട്ടത്. ഗ്രാമപ്പഞ്ചായത്ത്, താലൂക്ക് തുടങ്ങി വിവിധ തലങ്ങളില്‍ നടന്ന കുടുംബയോഗങ്ങള്‍ സ്ത്രീധനത്തിനെതിരായ വലിയ മുന്നറിയിപ്പാണ് നല്‍കിയത്. ആറായിരത്തിലധികം വനിതകള്‍ കാംപയിനില്‍ പങ്കാളികളായിട്ടുണ്ട്. വിദേശ ഗള്‍ഫ് നാടുകളില്‍ നടന്ന സ്‌നേഹസംഗമങ്ങള്‍, ബെനവലന്റ്‌സ് മീറ്റ് തുടങ്ങി വിവാഹസംഗമത്തിന്റെ ഭാഗമായി നിരവധി ബോധവല്‍ക്കരണ പരിപാടികള്‍ സംഘടിപ്പിച്ചു.
വധൂവരന്മാര്‍ക്ക് വിവാഹപൂര്‍വ കൗണ്‍സലിങ് പ്രമുഖ ട്രെയിനര്‍ കൂടിയായ ഡോ. എന്‍ പി ഹാഫിസ് മുഹമ്മദിന്റെ നേതൃത്വത്തില്‍ നല്‍കി. വധുവിന് അഞ്ചു പവന്‍ സ്വര്‍ണാഭരണങ്ങളും വരന് ഒരു പവന്‍ സമ്മാനവും വിവാഹവസ്ത്രവും സദ്യയുമാണ് ഇവിടെ നല്‍കിയത്. ജില്ലയ്ക്കകത്തും പുറത്തുനിന്നുമുള്ള ഉദാരമതികളാണ് വിവാഹച്ചെലവുകള്‍ വഹിച്ചത്. 10 അനാഥരാണ് സംഗമത്തില്‍ വിവാഹിതരായത്. 12ന് പൊതുസമ്മേളന വേദിയില്‍ 48 നിക്കാഹുകള്‍ നടന്നു. എല്ലാ നിക്കാഹുകളും ഒരുമിച്ചു നടത്താന്‍ പറ്റുന്ന വിധത്തിലാണ് പന്തല്‍ സജ്ജീകരിച്ചത്. പി എച്ച് എസ് തങ്ങള്‍, കാളാവ് സൈതലവി മുസ്‌ല്യാര്‍, കെ ടി ഹംസ മുസ്‌ല്യാര്‍, കെ പി അഹ്മദ് കുട്ടി ഫൈസി, യൂസുഫ് നദ്‌വി, വധുവിന്റെ മഹല്ല് ഖത്തീബുമാര്‍ നേതൃത്വം നല്‍കി. സ്ത്രീകള്‍ക്ക് വേണ്ടി നടന്ന പ്രതേ്യക ചടങ്ങുകളുടെ ഉദ്ഘാടനം ഖമറുന്നീസ അന്‍വര്‍ നിര്‍വഹിച്ചു. ബഷീറ അബൂബക്കര്‍ അധ്യക്ഷത വഹിച്ച യോഗത്തില്‍ അഡ്വ. നൂര്‍ബിന റഷീദ്, സുഹറ ശരീഫ്, ജയന്തി നടരാജന്‍, നഫീസ അഹ്മദ് കോയ സംസാരിച്ചു.

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 47 times, 1 visits today)
                     
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക