|    Jul 27 Thu, 2017 6:23 am
FLASH NEWS
Home   >  Todays Paper  >  page 11  >  

ഡബിള്‍സില്‍ സാനിയ ഒന്നാമതായിട്ട് 80 ആഴ്ച

Published : 20th October 2016 | Posted By: SMR

ന്യൂഡല്‍ഹി: ഇന്ത്യന്‍ ടെന്നീസ് സൂപ്പര്‍ താരം സാനിയ മിര്‍സ വനിതകളുടെ ലോക ഡബിള്‍സ് റാങ്കിങ്ങില്‍ ഒന്നാമതായിട്ട് 80 ആഴ്ചകള്‍ പിന്നിട്ടു. തന്റെ നേട്ടത്തപ്പറ്റി സാനിയ തന്നെയാണ് ട്വിറ്ററിലൂടെ ആരാധകരുമായി പങ്കുവച്ചത്. ഇത്തരമൊരു നേട്ടം കൈവരിച്ചതില്‍ മൂന്ന് പേര്‍ മാത്രമാണ് സാനിയക്കു മുന്നിലുളളത്. മാര്‍ട്ടീന നവരത്‌നോവ (181) കാറ ബ്ലാക്ക് (145) ലൈസല്‍ ഹബ്ബര്‍ (134) എന്നീ താരങ്ങളാണ് സാനിയക്കു മുന്നിലുള്ളത്.
ഹൈദരാബാദ് സ്വദേശിനിയായ സാനിയ ടെന്നീസില്‍ ലോക ഒന്നാം നമ്പര്‍ കരസ്ഥമാക്കുന്ന ആദ്യ ഇന്ത്യക്കാരി കൂടിയാണ്. 29 കാരിയായ താരം വോള്‍വോ കാര്‍ ഓപണ്‍ ടൂര്‍ണമെന്റിലെ വിജയത്തിലൂടെയാണ് ഒന്നാം സ്ഥാനത്തെത്തിയത്. നിലവില്‍ 8885 പോയിന്റുകളാണ് സാനിയക്കുള്ളത്. സാനിയയുടെ പങ്കാളി ഹിംഗിസിന് 8560 പോയിന്റുകളുമുണ്ട്. ഡബ്ലുറ്റിഎ റാങ്കിങ്ങില്‍ ഒന്നാംസ്ഥാനം നേടിയശേഷം തന്റെ സഹതാരം ഹിംഗിസിനൊപ്പം സിന്‍സിനാറ്റി ഓപണില്‍ ബാര്‍ബോറ സ്‌ട്രൈക്കോവയേയും കോക്കോ വാന്‍ഡ്‌വോഗിനേയും സാനിയ സഖ്യം തോല്‍പ്പിച്ചിരുന്നു.
ഡബിള്‍സില്‍ സ്വിറ്റ്‌സര്‍ലന്‍ഡിന്റെ മാര്‍ട്ടീന ഹിംഗിസിനൊപ്പം റാക്കറ്റേന്തുന്ന സാനിയ ഒരു വര്‍ഷത്തിനുള്ളില്‍ 13 കിരീടങ്ങളും 41 വിജയങ്ങളും സ്വന്തമാക്കിയിട്ടുണ്ട്.

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക