|    Feb 27 Mon, 2017 2:48 pm
FLASH NEWS

ഡബിള്‍റ്റൂ ഡബിള്‍ഫൈവ് ഇനി ‘രാജാവിന്റെ മകന്’ തന്നെ

Published : 16th December 2016 | Posted By: frfrlnz

rajavinte-makan-1
കൊച്ചി: മൈ ഫോണ്‍ നമ്പര്‍ ഈസ് 2255. ഈ ഡയലോഗ് മലയാളി മറക്കില്ല. പ്രത്യേകിച്ച് മോഹന്‍ലാല്‍ ആരാധകര്‍. ലാലിനെ താരപദവിയിലേക്ക് ഉയര്‍ത്തിയ രാജാവിന്റെ മകന്‍ എന്ന സിനിമയിലെ വിന്‍സന്റ് ഗോമസിന്റെ ഇടിവെട്ട് ഡയലോഗിലൂടെ  തന്റെ ലക്കി നമ്പറായ 2255 തന്റെ പുതിയ കാറായ ലാന്‍സ് ക്രൂസറിന് ലഭിച്ച സന്തോഷത്തിലാണ് ലാല്‍.
KL07CJ 2255 എന്നാണ് മോഹന്‍ലാലിന്റെ പുതിയ കാറിന്റെ നമ്പര്‍.
സിനിമയിലെ നായികയായ നാന്‍സിയോട് എന്താവശ്യമുണ്ടെങ്കിലും മടിക്കേണ്ട; മൈ ഫോണ്‍ നമ്പര്‍ ഈസ് 2255 എന്നു പറയുന്ന ഡയലോഗ്ഇന്നും മനസ്സില്‍ സൂക്ഷിക്കുന്ന താരാധകര്‍ക്ക് ഇനി ഇതേ നമ്പറുള്ളകാറില്‍ ‘വിന്‍സന്റ് ഗോമസ’ സഞ്ചരിക്കുന്നതും കാണാം.

lal-lanz-kruser
ജപ്പാനീസ് കാര്‍ നിര്‍മ്മാതാക്കളായ ടൊയോട്ടയുടെ ആഡംബര എസ് യു വിയാണ് ലാന്‍ഡ് ക്രൂസര്‍.ഏഴുപേര്‍ക്ക് സഞ്ചരിക്കാം. വില 1.36 കോടി. രണ്ടു മാസം മുമ്പാണ് മോഹന്‍ലാല്‍ ക്രൂസര്‍ സ്വന്തമാക്കിയത്. ലാലിന്റെ ബിസിന്‍സ് പാര്‍ട്ണറായ ആന്റണി പെരുമ്പാവൂരിന്റെ പേരിലാണ് വാഹനത്തിന്റെ താല്‍ക്കാലിക രജിസ്ട്രര്‍ നമ്പര്‍.
എസ്‌യുവി ജിഎല്‍ 350, ബെന്‍സ് എസ് ക്ലാസ്, പജീറോ തുടങ്ങി നിരവധി വാഹനങ്ങള്‍ താരത്തിന് സ്വന്തമായിട്ടുണ്ട്.

വീഡിയോ കാണാം

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 711 times, 1 visits today)
                     
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day