|    Nov 22 Thu, 2018 1:23 am
FLASH NEWS
Home   >  Todays Paper  >  page 9  >  

ഡച്ച് എംപിക്കെതിരേ വധശ്രമം; യുവാവ് പിടിയില്‍

Published : 30th August 2018 | Posted By: kasim kzm

ഇസ്‌ലാമാബാദ്: നെതര്‍ലന്‍ഡ്സില്‍ മുഹമ്മദ് നബിയുടെ കാര്‍ട്ടൂണ്‍ രചനാ മല്‍സരം നടത്താന്‍ തീരുമാനിച്ച തീവ്ര വലതുപക്ഷ ഡച്ച് എംപി ഗീര്‍ത്ത് വൈല്‍ഡേഴ്‌സിനെ വധിക്കാന്‍ പദ്ധതിയിട്ടുവെന്നു കരുതുന്ന യുവാവിനെ ഡച്ച് പോലിസ് അറസ്റ്റ് ചെയ്തു. ഹേഗിലെ പ്രധാന റെയില്‍വേ സ്‌റ്റേഷനില്‍ വച്ചാണ് ഇയാളെ അറസ്റ്റ് ചെയ്തതെന്നു പോലിസ് അറിയിച്ചു.
യുവാവിനെക്കുറിച്ചുള്ള വിവരങ്ങള്‍ പുറത്തുവിട്ടിട്ടില്ല. ഇയാളെ ചോദ്യംചെയ്തു വരികയാണെന്നു പോലിസ് പറഞ്ഞു.
അതേസമയം, തീവ്ര വലതുപക്ഷ സംഘം നെതര്‍ലന്‍ഡ്സില്‍ സംഘടിപ്പിക്കാനൊരുങ്ങുന്ന പ്രവാചകന്‍ മുഹമ്മദ് നബിയുടെ കാര്‍ട്ടൂണ്‍ രചനാ മല്‍സരത്തെ പാകിസ്താന്‍ അപലപിച്ചു. വര്‍ഷാവസാനമാണു പ്രവാചകന്റെ കാര്‍ട്ടൂണ്‍ വരയ്ക്കല്‍ മല്‍സരം നെതര്‍ലന്‍ഡ്‌സില്‍ സംഘടിപ്പിക്കുന്നത്. കാര്‍ട്ടൂണ്‍ മല്‍സരത്തിനെതിരേ പാക് സെനറ്റില്‍ അവതരിപ്പിച്ച പ്രമേയം എകകണ്‌ഠ്യേന പാസായി.
പാശ്ചാത്യരാജ്യങ്ങള്‍ മുസ്‌ലിം മതവികാരം വ്രണപ്പെടുത്തുകയാണെന്നു സെനറ്റിനെ അഭിസംബോധന ചെയ്തു പ്രധാനമന്ത്രി ഇംറാന്‍ഖാന്‍ പറഞ്ഞു.

 

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss