|    Aug 14 Tue, 2018 7:43 pm
FLASH NEWS
Home   >  Sports  >  Cricket  >  

ഡഗ് ബോളിംഗര്‍ അന്താരാഷ്ട്ര ക്രിക്കറ്റില്‍ നിന്ന് വിരമിച്ചു

Published : 5th February 2018 | Posted By: vishnu vis


സിഡ്‌നി: ആസ്‌ത്രേലിയന്‍ ക്രിക്കറ്റ് താരം ഡഗ് ബോളിംഗര്‍ അന്താരാഷ്ട്ര ക്രിക്കറ്റില്‍ നിന്ന് വിരമിച്ചു. ആസ്‌ത്രേലിയന്‍ ദേശീയ ടീമിന് വേണ്ടി 12 ടെസ്റ്റും 39 ഒമ്പത് ഏകദിനവും ഒമ്പത് ട്വന്റി20യും കളിച്ച സൂപ്പര്‍ ഫാസ്റ്റ് ബൗളറായ ബോളിംഗര്‍ ഐപിഎല്ലിലും സജീവ സാന്നിധ്യമായിരുന്നു. ടെസ്റ്റില്‍ 50, ഏകദിനത്തില്‍ 62, ട്വന്റി20 യില്‍ ഒമ്പത് വിക്കറ്റുകളുമാണ് 36 കാരനായ ബോളിംഗറുടെ സമ്പാദ്യം.2014ല്‍ പരിക്കിനെത്തുടര്‍ന്ന് ഓസീസ് ദേശീയ ടീമില്‍ നിന്ന് പുറത്തായ ബോളിംഗര്‍ക്ക് പിന്നീട് ടീമിലേക്ക് തിരിച്ചുവരാനായില്ല.

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss