|    Jan 23 Mon, 2017 11:57 am
FLASH NEWS

ഡഗ്ലസ് കോസ്റ്റയ്ക്കു പകരം റെനറ്റോ അഗസ്റ്റോ ബ്രസീല്‍ ടീമിലെത്തിയേക്കും

Published : 14th July 2016 | Posted By: SMR

റിയോ ഡി ജനയ്‌റോ: റിയോ ഒളിംപിക്‌സ് ഫുട്‌ബോളില്‍ സ്വര്‍ണം കൊയ്യാന്‍ തയ്യാറെടുക്കുന്ന ബ്രസീലിനു തിരിച്ചടി. പ്രമുഖ മിഡ്ഫീ ല്‍ഡര്‍ ഡഗ്ലസ് കോസ്റ്റയ്ക്കു ഒളിംപിക്‌സില്‍ കളിക്കാനാവില്ലെന്ന് ഉറപ്പായിട്ടുണ്ട്. പരിക്കിനെത്തുടര്‍ന്ന് കഴിഞ്ഞ കോപ അമേരിക്കയും ബയേണ്‍ മ്യൂണിക്ക് മിഡ്ഫീല്‍ഡര്‍ക്ക് നഷ്ടമായിരുന്നു. കോസ്റ്റയുടെ കാല്‍മുട്ടിലേറ്റ പരിക്ക് ഇനിയും ഭേദമായിട്ടില്ലെന്ന് ബയേണ്‍ അറിയിക്കുകയായിരുന്നു.
കോസ്റ്റയ്ക്കു പകരം ചൈനീസ് ക്ലബ്ബായ ബെയ്ജിങ് ഗുവോനിന്റെ മിഡ്ഫീല്‍ഡര്‍ റെനറ്റോ അഗസ്‌റ്റോയ്ക്കാണ് ഒളിംപിക്‌സ് ടീമിലേക്ക് സാധ്യത കല്‍പ്പിക്കപ്പെടുന്നത്. താരത്തെ വിട്ടുകിട്ടുന്നതിനായി ബ്രസീല്‍ ഫുട്‌ബോള്‍ കോണ്‍ഫെഡറേഷന്‍ ചൈനീസ് ക്ലബ്ബുമായി ബന്ധപ്പെട്ടുകഴിഞ്ഞെന്നാണ് റിപോര്‍ട്ട്. ക്ലബ്ബ് അനുമതി നല്‍കിയാല്‍ അഗസ്‌റ്റോ ഒളിംപിക്‌സില്‍ ബ്രസീല്‍ ജഴ്‌സിയിലുണ്ടാവും.
കോസ്റ്റയെക്കൂടാതെ 18 അംഗ ടീമിലുണ്ടായിരുന്ന ഷക്തര്‍ ഡൊണെസ്‌ക് താരം ഫ്രെഡിനും ഒളിംപിക്‌സില്‍ പങ്കെടുക്കാനാവില്ല. ക്ലബ്ബ് അനുമതി നല്‍കാത്തതിനെത്തുടര്‍ന്നാണിത്.

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 48 times, 1 visits today)
                     
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക