|    Jul 16 Mon, 2018 10:21 am

ഠാണ-ചന്തക്കുന്ന് റോഡ് വികസനം; പിഡബ്ല്യൂഡി സ്ഥലം മാര്‍ക്കിങ് തുടങ്ങി

Published : 29th September 2017 | Posted By: fsq

 

ഇരിങ്ങാലക്കുട: ഠാണ മുതല്‍ ചന്തക്കുന്ന് വരെയുള്ള ഭാഗത്തെ വികസനത്തിനുള്ള സ്ഥലമെടുപ്പിനായി പി.ഡബ്ല്യൂ.ഡി റോഡ് മാര്‍ക്ക് ചെയ്യാന്‍ തുടങ്ങി. സ്ഥലമെടുപ്പിനുള്ള സര്‍വ്വെ റിപ്പോര്‍ട്ട് നല്‍കുന്നതിന്റെ ഭാഗമായിട്ടാണ് പി.ഡബ്ല്യു.ഡി റോഡ് മാര്‍ക്ക് ചെയ്ത് തിട്ടപ്പെടുത്താന്‍ ആരംഭിച്ചത്. അനധികൃത കയ്യേറ്റങ്ങളും ആവശ്യമായ സ്ഥലവും കണ്ടെത്തുന്നതിനായിട്ടാണ് മാര്‍ക്കിങ്ങ്. സര്‍വ്വെ റിപ്പോര്‍ട്ടിന് ശേഷം ലാന്റ് അക്വിസേഷന്‍ വിഭാഗം സ്ഥലം ഏറ്റെടുക്കല്‍ അടക്കമുള്ള മറ്റ് നടപടികള്‍ നടത്തും. പി.ഡബ്ലിയു.ഡി വിഭാഗം നേരത്തെ സമര്‍പ്പിച്ചിരുന്ന 17 മീറ്ററില്‍ തന്നെയാണ് ഇപ്പോള്‍ സ്ഥലമെടുക്കാന്‍ നടപടി ആരംഭിച്ചിരിക്കുന്നത്. നേരത്തെ സമര്‍പ്പിച്ചിരുന്ന പദ്ധതിക്കെതിരെ ചില വ്യാപാരികളും ജനപ്രതിനിധികളും രംഗത്തെത്തിയിരുന്നു. റോഡ് വികസനം തങ്ങളുടെ കടകളെ ബാധിക്കുമെന്നായിരുന്നു വ്യാപാരികളുടെ പരാതി. ഇതിനെ തുടര്‍ന്ന് കളക്ടര്‍ വിളിച്ചുചേര്‍ത്ത യോഗത്തില്‍ അവര്‍ക്ക് പിന്തുണയുമായി ഇരിങ്ങാലക്കുടയിലെ അന്നത്തെ എം.എല്‍.എയും ചേര്‍ന്നതോടെ പദ്ധതി അട്ടിമറിക്കപ്പെട്ടു. തുടര്‍ന്ന് പതിനാല് മീറ്ററായി ചുരുക്കി പുതിയ പദ്ധതി തയ്യാറാക്കിയെങ്കിലും പദ്ധതി നടപ്പിലായില്ല. എല്‍.ഡി.എഫ് സര്‍ക്കാര്‍ അധികാരത്തിലേറ്റതോടെ 17 മീറ്ററില്‍ തന്നെ റോഡ് വികസനം വേണമെന്ന നിലപാടിലായിരുന്നു പ്രഫ. കെ.യു അരുണന്‍ എം.എല്‍.എ അടക്കമുള്ളവര്‍. തുടര്‍ന്നാണ് 17 മീറ്ററില്‍ തന്നെ സ്ഥലം അക്വയര്‍ ചെയ്യാനുള്ള നടപടികള്‍ പി.ഡബ്ല്യൂ.ഡി ആരംഭിച്ചത്. ഉദ്യോഗസ്ഥര്‍ റോഡ് മാര്‍ക്ക് ചെയ്ത് തുടങ്ങിയതോടെ വ്യാപാരികളില്‍ ചിലര്‍ പരാതിയുമായി പി.ഡബ്ല്യൂ.ഡിയെ സമീപിച്ചിട്ടുണ്ട്. വര്‍ഷങ്ങളായി ജനം ആവശ്യപ്പെടുന്ന ഒന്നാണ് ഠാണ ചന്തക്കുന്ന് വികസനം. എന്നാല്‍ അത് നടപ്പിലാകാതെ നീണ്ടുപോകുകയായിരുന്നു.

  ......................................................................................................................                                                                          
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss