|    Nov 24 Fri, 2017 8:08 pm
FLASH NEWS

ടൗണ്‍ ക്ലീനിങിന്റെ ഭാഗമായി കഞ്ചാവും നിരോധിത പുകയില ഉല്‍പ്പന്നങ്ങളും പിടികൂടി

Published : 5th August 2017 | Posted By: fsq

 

പാലക്കാട്: ഒലവക്കോട് റെയില്‍വേ സ്‌റ്റേഷന്‍ പരിസരത്ത് വച്ച് റെയില്‍വേ പോലിസിന്റെ സഹായത്തോടെ  ഇതരസംസ്ഥാന തൊഴിലാളികള്‍ക്ക് വില്‍ക്കാനായി കൊണ്ടുവന്ന 70 പാക്കറ്റ് കഞ്ചാവുമായി സിക്കിം സ്വദേശി അറസ്്റ്റില്‍. റാം ജോറബീച്ച് ലൈന്‍ ജയപാല്‍ഗുഡി പശ്ചിമ ബംഗാള്‍ രോഹിത് ഗൗതം (23) എന്നയാളെയാണ് അറസ്റ്റ് ചെയ്തത്.കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു. പാലക്കാട് മീന്‍മാര്‍ക്കറ്റിന് സമീപം നെറുകക്കാട് ചന്ദ്രനഗര്‍ അയ്യപ്പന്‍ (62) എന്നയാളുടെ കടയില്‍ നിന്നും നിരോധിത പുകയില ഉല്‍പ്പന്നങ്ങളായ ഹാന്‍സ്, പാന്‍ മസാല, കൂള്‍ എന്നിവയുടെ വന്‍ശേഖരവും പിടികൂടി.

വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക