|    Sep 19 Wed, 2018 12:39 pm
FLASH NEWS

ടൗണുകളിലെ കടകളില്‍ വെള്ളം കയറി; താലൂക്കിലെ പല റോഡുകളും വെള്ളത്തില്‍

Published : 15th August 2018 | Posted By: kasim kzm

വടകര: തോരാതെ പെയ്യുന്ന പേമാരിയില്‍ വടകര താലൂക്കിലെ പലയിടങ്ങളിലെ റോഡുകളും വെള്ളത്തിനടിയിലായി. ചൊവ്വാഴ്ച പുലര്‍ച്ചെ 5 മണി മുതല്‍ തുടങ്ങിയ മഴയിലാണ് ഇവിടങ്ങളില്‍ വെള്ളം കയറിയത്. പുലര്‍ച്ചയോടെയുണ്ടായ കാറ്റി ല്‍ ചിലയിടങ്ങളില്‍ മരങ്ങള്‍ കടപുഴകി. ശക്തമായ കാറ്റുണ്ടായതിനാല്‍ കടല്‍ പ്രക്ഷുബ്ധമായിട്ടുണ്ട്. കടല്‍ഭിത്തിയില്ലാത്ത പല സ്ഥലങ്ങളിലും കടല്‍ ഇരച്ചു കയറുകയാണ്.
പുത്തൂര്‍ അറക്കിലാട് വയ ല്‍പീടിക റോഡ്, ചോറോട് ചേന്ദമംഗലം റോഡ്, മാങ്ങാട്ടുപാറ, കുരുക്കിലാട്, മാടാക്കര, ഒഞ്ചിയം റോഡ്, കൈനാട്ടി പഴയ റോഡ്, മണിയൂര്‍ കുറുന്തോടി എഞ്ചിനീറയിംഗ് കോളജ് റോഡ്, അറക്കിലാട് എന്നിവിടങ്ങളിലാണ് റോഡുകള്‍ വെള്ളത്തിലായത്.
ഈ പ്രദേശങ്ങളിലേത് തന്നെ റോഡിനോട് ചേര്‍ന്നുള്ള ചില വീടുകളിലും വെള്ളം കയറിയിട്ടുണ്ട്. പല പോക്കറ്റ് റോഡുകളും വെള്ളത്തിനടിയിലായി. പുത്തൂര്‍ അറക്കിലാട് -വയല്‍പീടിക റോഡ് പൂര്‍ണമായും വെള്ളത്തിനടിയിലായി. വാഹനങ്ങള്‍ക്ക് സഞ്ചരിക്കാന്‍ പറ്റാത്ത അവസ്ഥയായതിനാ ല്‍ സ്‌കൂള്‍ വാഹനങ്ങളടക്കം ഇവിടെയെത്തുന്നില്ല. ഇവിടെയുള്ള വിദ്യാര്‍ഥികളെയടക്കം മുതിര്‍ന്നവര്‍ ചുമലിലേറ്റിയാണ് സ്‌കൂളിലെത്തിക്കുന്നത്. ഇവിടെ പല കുടുംബങ്ങളും ഒറ്റപ്പെട്ട അവസ്ഥിലാണ്. ഇവരുടെ വീടുകളിലേക്കുള്ള വഴികള്‍ പൂര്‍ണ്ണമായും വെള്ളത്തിനടിയിലാണ്.
എടത്തില്‍ സുധീപന്‍, വെണ്ണുപൊയില്‍ ആയിശ എന്നിവരുടെ വീടുകളിലാണ് വെള്ളം കയറിയത്. ചില വീടുകളില്‍ അടുക്കളയില്‍ വരെ വെള്ളം കയറിയ അവസ്ഥയാണ്. ഡ്രെയിനേജുകളുടെ അപാകതയാണ് ഇവിടെ വെള്ളക്കെട്ടിന് കാരണമാവുന്നത്.
ഉള്ളവ തന്നെ മണ്ണും ചെളിയും നിറഞ്ഞ് അടഞ്ഞിരിക്കുകയാണ്. കൗണ്‍സിലറടക്കമുള്ള അധികൃതര്‍ തിരിഞ്ഞ് നോക്കാത്തതാണ് പ്രശ്‌നത്തിന് കാരണമെന്ന് നാട്ടുകാര്‍ പറയുന്നു. മഴക്കാലപൂര്‍വ ശുചീകരണ പ്രവര്‍ത്തികള്‍ നഗരസഭയില്‍ നടത്തിയെങ്കിലും ഈ ഭാഗത്തെ ഓടകള്‍ ക്ലീന്‍ ചെയ്യാന്‍ തയ്യാറായില്ലെന്നും ആരോപണമുണ്ട്. ഈ റോഡ് ഉയര്‍ത്തലും ഡ്രെയിനേജ് വികസനവും അടങ്ങുന്ന പ്രവൃത്തി പാതിവഴിയല്‍ നില്‍ക്കുകയാണ്.
ആയഞ്ചേരി ടൗണിലെ കടമേരി റോഡ്, തിരുവള്ളൂര്‍ റോഡ്, തീക്കുനി റോഡ് എന്നിവ വെള്ളത്തിനടിയിലായി. ഇവിടങ്ങളില്‍ കൂടുതല്‍ വെള്ളം കയറിയതോടെ മിക്ക കച്ചവട സ്ഥാപനങ്ങളും ഉച്ചയോടെ അടച്ചു. ടൗണിലെ മറ്റു കടകളിലും ഭാഗകമായി വെള്ളം കയറിയത് കാരണം കടകളും അടച്ചു. ടൗണി ല്‍ ഓവുചാലുകള്‍ ഇല്ലാത്തതാണ് വെള്ളം പൊങ്ങിയതിന് കാരണം. തീക്കുനി റോഡുകളിലെ ഓടകള്‍ അവസാനിക്കുന്ന തോടുകള്‍ അടഞ്ഞു പോയതും വെള്ളക്കെട്ടിന് മറ്റൊരു കാരണമാണ്. അതേസമയം ചൊവ്വാഴ്ച പുലര്‍ച്ചെയോടെ തുടങ്ങിയ മഴ തോരാതെ തുടരുകയാണ്. തുടര്‍ച്ചയായ രണ്ടാം ദിവസവും മഴ കനക്കുകയാണെങ്കില്‍ മറ്റു സ്ഥലങ്ങളിലും വെള്ളം കയറാന്‍ സാധ്യതയുണ്ട്.

 

 

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss