|    Oct 19 Fri, 2018 8:52 am
FLASH NEWS

ടൗണിലെ ഗതാഗതക്കുരുക്കിന് ശമനമില്ല

Published : 6th September 2017 | Posted By: fsq

 

ഇരിട്ടി: ഇരിട്ടി ടൗണില്‍ അനുഭവപ്പെടുന്ന ഗതാഗതക്കുരുക്ക് അഴിക്കാന്‍ നഗരസഭയും പോലിസും വിവിധഘട്ടങ്ങളിലായി പരിഷ്‌കാരങ്ങള്‍ നടത്തിയെങ്കിലും ട്രാഫിക് സംവിധാനം താളംതെറ്റിയ നിലയില്‍ തുടരുകയാണ്.ഇതുമൂലം ടൗണില്‍ അനുഭവപ്പെടുന്ന പ്രയാസം ഏറെയാണ്. കാല്‍നടയാത്രക്കാര്‍ക്ക് നടന്നുപോവാന്‍ പോലും ഇടമില്ലാത്ത വിധം ചെറുതും വലുതുമായ സ്വാകാര്യ വാഹനങ്ങള്‍ റോഡിന് ഇരുവശവും വണ്‍വേ റോഡിലും നോ പാര്‍ക്കിങ് ഏരിയയിലും നിര്‍ത്തിയിടുകയാണ്. ഇതുകാരണം അനുഭവിക്കുന്ന ദുരിതം പറഞ്ഞറിയിക്കാനാവാത്തതാണ്. ടൗണില്‍ വര്‍ധിച്ചുവരുന്ന സ്വകാര്യ വാഹനങ്ങള്‍ക്ക് പാര്‍ക്ക് ചെയ്യാന്‍ പഴയപാലം റോഡില്‍ പേ പാര്‍ക്കിങ് സംവിധാനം ഒരുക്കിയെങ്കിലും അവിടെ വാഹനങ്ങള്‍ കയറാന്‍ മടിക്കുകയാണ്.ഇരിട്ടി പാലത്തിലെയും പയഞ്ചേരി മുക്കിലെയും ഗതാഗതക്കുരുക്കാണ് ഇരിട്ടി ടൗണില്‍ ഗതാഗത തടസ്സത്തിനിടയാക്കുന്നത്. ഇരിട്ടി, തലശ്ശേരി, വയനാട്, കൊട്ടിയൂര്‍, പേരാവൂര്‍ ഭാഗങ്ങളിലേക്ക് പോവേണ്ടത് പയഞ്ചേരി മുക്ക് വഴിയാണ്. കൂടാതെ കൊട്ടിയൂര്‍ അമ്പലം, മുഴക്കുന്ന് മൃദംഗശൈലേശ്വരി ക്ഷേത്രം എന്നിവിടങ്ങളിലേക്കുമുള്ള പ്രധാന വഴിയും പയഞ്ചേരി വഴിയാണ്. ഇവിടെ ട്രാഫിക് നിയന്ത്രിക്കാന്‍ യാതൊരു സംവിധാനവുമില്ല. കൂടാതെ കച്ചവട സ്ഥാപനങ്ങളിലെത്തുന്നവര്‍ വാഹനങ്ങള്‍ റോഡിന്റെ സിംഹഭാഗവും കൈയ്യേറി വാഹനങ്ങള്‍ നിര്‍ത്തിയിടുന്ന അവസ്ഥയാണ്. ബന്ധപ്പെട്ടവര്‍ ഗതാഗതക്കുരുക്ക് പരിഹരിക്കാന്‍ അടിയന്തിര നടപടി സ്വീകരിക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം.

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss