|    Jun 27 Tue, 2017 7:22 am
FLASH NEWS
Home   >  Todays Paper  >  Page 4  >  

ടൗണിലെ കൈയേറ്റം ഒഴിപ്പിക്കുന്നതില്‍ തര്‍ക്കം; വയനാട്ടില്‍ സിപിഎം- സിപിഐ തെരുവുയുദ്ധം

Published : 4th November 2016 | Posted By: SMR

മാനന്തവാടി: ടൗണിലെ കൈയേറ്റം ഒഴിപ്പിക്കുന്നതിനെ ചൊല്ലി സിപിഎം-സിപിഐ പ്രാദേശിക നേതൃത്വത്തില്‍ നിലനിന്നിരുന്ന തര്‍ക്കം ഒടുവില്‍ തെരുവുയുദ്ധത്തില്‍ കലാശിച്ചു.
വന്‍കിട കൈയേറ്റക്കാരെ സിപിഎം സംരക്ഷിക്കുന്നുവെന്നാരോപിച്ച് ഘടകകക്ഷിയായ സിപിഐ ഇന്നലെ നഗരസഭ ഓഫിസിലേക്ക് നടത്തിയ മാര്‍ച്ചിനിടെയാണ് സംഘര്‍ഷമുണ്ടായത്.
രുക്ഷമായ സംഘര്‍ഷത്തില്‍ എസ്‌ഐ ഉള്‍പ്പെടെ പതിനാലു പേര്‍ക്ക് പരിക്കേറ്റു. മാര്‍ച്ചിനുപയോഗിച്ച കൊടികെട്ടിയ വടികളടക്കം ഉയോഗിച്ചായിരുന്നു ഇരു വിഭാഗങ്ങളും ഏറ്റു മുട്ടിയത്. മാനന്തവാടി പ്രിന്‍സിപ്പല്‍ എസ്‌ഐ വിനോദ് വലിയാറ്റൂര്‍ (40), എഎസ്‌ഐമാരായ ഇ അബ്ദുല്ല (51) ഇ വി മത്തായി, ( 51) അബ്രഹാം (49), സിപിഒ അര്‍ഷാദ് ബാബു (33) എന്നിവര്‍ക്കും ഡിവൈഎഫ്‌ഐ, സിപിഐ പ്രവര്‍ത്തകര്‍ക്കുമാണ് പരിക്കേറ്റത്. ഇടതു കൈയുടെ എല്ല് പൊട്ടിയ എസ്‌ഐ വിനോദ് വലിയാറ്റൂരിനെയും തലയ്ക്ക് ഗുരുതരമായി പരിക്കേറ്റ ഡിവൈഎഫ്‌ഐ ബ്ലോക്ക് പ്രസിഡന്റ് അജിത് വര്‍ഗീസിനെയും കോഴിക്കോട് മെഡിക്കല്‍ കോളജില്‍ പ്രവേശിപ്പിച്ചു. ബാക്കിയുള്ളവരെ ജില്ലാ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
ഇന്നലെ രാവിലെ 11ഓാടെയാണ് സംഭവങ്ങളുടെ തുടക്കം. ഇരുപതോളം പേരടങ്ങുന്ന സിപിഐ പ്രവര്‍ത്തകര്‍ പ്രകടനമായി നഗരസഭാ ഓഫിസ് ലക്ഷ്യമാക്കി നീങ്ങവെ ഇരുപതിലേറെ പേരടങ്ങുന്ന സിപിഎം പ്രവര്‍ത്തകര്‍ നേരത്തേ കരുതിവച്ച വടിയുമായി സിപിഐക്കാരെ എതിരിടുകയായിരുന്നു. തടയാന്‍ ശ്രമിക്കുന്നതിനിടെയാണ് പോലിസിനു നേരെ അക്രമം നടന്നത്.
സംഘര്‍ഷമുണ്ടായേക്കുമെന്ന് മുന്‍കൂട്ടി അറിഞ്ഞിട്ടും വേണ്ടത്ര പോലിസിനെ വിന്യസിക്കാനോ സിപിഎം പ്രവര്‍ത്തകരെ തടയാനോ പോലിസ് തയ്യാറാവാതിരുന്നതാണ് അക്രമത്തില്‍ കലാശിച്ചതെന്ന് ആരോപണമുണ്ട്. ഇന്ന് മുനിസിപ്പല്‍ ഓഫിസിലേക്ക് മാര്‍ച്ച് നടത്തുമെന്ന് സിപിഐ അറിയിച്ചു.

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക