|    Jul 20 Fri, 2018 8:49 am
FLASH NEWS
Home   >  National   >  

ട്വിറ്ററില്‍ വ്യാജ ട്രെന്‍ഡുകളുമായി സംഘപരിവാറിന്റെ പുതിയ തന്ത്രം

Published : 15th September 2017 | Posted By: shadina sdna


ന്യൂഡല്‍ഹി: സോഷ്യല്‍ മീഡിയയിലൂടെ വ്യാജ വാര്‍ത്തകള്‍ പ്രചരിപ്പിക്കുന്നതിനും വിദ്വേഷ സന്ദേശങ്ങള്‍ പടര്‍ത്തുന്നതിനും വ്യാജ ട്വിറ്റര്‍ ട്രന്‍ഡുമായി സംഘപരിവാരം രംഗത്ത്. ട്രോള്‍ എ ഭക്ത് എന്ന ട്വിറ്റര്‍ ഹാന്‍ഡിലാണ് ഇക്കാര്യം തെളിയിക്കുന്ന ലിങ്കുകള്‍ പുറത്ത് വിട്ടത്.
റോഹിന്‍ഗ്യന്‍ മുസ്‌ലിംങ്ങള്‍ക്കെതിരേ ട്വിറ്ററിലുയര്‍ന്ന ട്രെന്‍ഡില്‍ കൃത്രിമമായി നിരവധി ഹാഷ് ടാഗുകളാണ് ട്വീറ്റ് ചെയ്തിരിക്കുന്നത്. ടൈംസ് നൗ ചാനല്‍ കൊണ്ടുവന്ന റോഹിന്‍ഗ്യ ടെറര്‍ റിയാലിറ്റി എ്ന്ന ഹാഷ് ടാഗില്‍ റോഹിന്‍ഗ്യന്‍  മുസ്‌ലിംങ്ങള്‍ ഇന്ത്യക്ക് ഭീഷണി ആണെന്ന തരത്തിലുള്ള സന്ദേശങ്ങളാണ് പ്രചരിക്കപ്പെട്ടത്. എന്നാല്‍ ഒരേ പേരിലുള്ള വിവിധ ട്വിറ്റര്‍ അക്കൗണ്ടുകളില്‍ നിന്ന് സെക്കന്‍ഡുകളുടെ വ്യത്യാസത്തില്‍ ഒരേ സന്ദേശം പോസ്റ്റ് ചെയ്ത് കൃത്രിമമായി ട്രെന്‍ഡ് ഉണ്ടാക്കി എടുക്കുകയായിരുന്നു. സസ്വദേശ് എന്ന പേരിന്റെ നിരവധി വകഭേതങ്ങള്‍ പേരായുള്ള ട്വിറ്റര്‍ അക്കൗണ്ടുകളില്‍ നിന്നാണ് ട്വീറ്റുകള്‍. വന്ദന സസ്വദേശ്, പ്രിയ സസ്വദേശ്, രമേശ് സസ്വദേസ് തുടങ്ങിയ നൂറ് കണക്കിന് അക്കൗണ്ടുകളാണ് കൃത്രിമ ട്വീറ്റിനായി ഉപയോഗിച്ചിരിക്കുന്നത്. രണ്ടോ മൂന്നോ സെക്കന്‍ഡുകള്‍ ഇടവിട്ട് ഇത്തരം അക്കൗണ്ടുകളില്‍ നിന്ന് നിരന്തരം ഒരേ ഹാഷ്ടാഗ് തന്നെ പോസ്റ്റ് ചെയ്താണ് ട്രെന്‍ഡ് ഉണ്ടാക്കിയിരിക്കുന്നത്.

  ......................................................................................................................                                                                          
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss